ഒമാനില്‍ ഇനി പാസ്‌പോര്‍ട്ടില്‍ സ്റ്റാംപിങ് നിര്‍ബന്ധമില്ല

മസ്‌കറ്റ്.ഒമാനില്‍ വീസ പുതുക്കുമ്പോള്‍ ഇനി പാസ്‌പോര്‍ട്ടില്‍ സ്റ്റാംപിങ് നിര്‍ബന്ധമില്ല. സിസ്റ്റത്തിലും റസിഡന്റ്‌സ് കാര്‍ഡിലും മാത്രം വീസ പുതുക്കിയാല്‍ മതിയാകുമെന്നും റോയല്‍ ഒമാന്‍ പൊലീസിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒമാനിലേക്കുള്ള യാത്രകള്‍ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്ക് റസിഡന്റ്‌സ് ഉപയോഗിച്ചാല്‍ മതിയാകും.

കഴിഞ്ഞ ആഴ്ച മുതല്‍ വീസ പുതുക്കുന്നവര്‍ക്ക് പാസ്‌പോര്‍ട്ടില്‍ വീസ സ്റ്റാംപിങ് ചെയ്യുന്നില്ല. ഇതു സംബന്ധിച്ച് വിദേശികള്‍ക്കിടയില്‍ വിവിധ സന്ദേശങ്ങള്‍ പ്രചരിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് വിഷയത്തില്‍ വ്യക്തത വരുത്തി റോയല്‍ ഒമാന്‍ പൊലീസ് മാധ്യമങ്ങളോട് വിശദീകരിച്ചിരിക്കുന്നത്. ഇനി മുതല്‍ പാസ്‌പോര്‍ട്ടിലെ വിസ സ്റ്റാംപിങ് പരിശോധിക്കുന്നതിന് പകരം റസിഡന്‍സ് കാര്‍ഡിലും സിസ്റ്റത്തിലും വീസ പുതുക്കിയെന്ന് ഉറപ്പുവരുത്തും.