ഒമാൻ : 2024 സെപ്റ്റംബർ 1 മുതൽ ഒമാനിൽ പ്ലാസ്റ്റിക് ബാഗുകൾക്ക് ഇറക്കുമതി നിരോധനം ഏർപ്പെടുത്തും എന്ന് ഒമാൻ വാണിജ്യ മന്ത്രാലയം അറിയിച്ചു..വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം ഒമാൻ കസ്റ്റംസുമായി സഹകരിച്ച്, ഒമാനിലേക്ക് പ്ലാസ്റ്റിക് ബാഗുകൾ ഇറക്കുമതി ചെയ്യുന്നത് നിരോധിക്കുന്ന മന്ത്രിതല തീരുമാനം നമ്പർ 519/2022 നടപ്പിലാക്കുന്നതായി പ്രഖ്യാപിച്ചു. 6/2024 നമ്പർ പ്രഖ്യാപനം വ്യവസായ, വാണിജ്യ സ്ഥാപനങ്ങളെ ലക്ഷ്യമിടുന്നു.., നിയന്ത്രണം 2024 സെപ്റ്റംബർ 1 ഞായറാഴ്ച പ്രാബല്യത്തിൽ വരുമെന്ന് അറിയിച്ചു.പ്ലാസ്റ്റിക് ബാഗുകളുടെ പാരിസ്ഥിതിക ആഘാതം പരിഹരിക്കുന്നതിനും സുസ്ഥിര സമ്പ്രദായങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് നിരോധനം ലക്ഷ്യമിടുന്നത്. മന്ത്രിതല തീരുമാനം നമ്പർ 519/2022 പ്രകാരം കമ്പനികൾ, സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവ പ്ലാസ്റ്റിക് ബാഗുകൾ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചിരിക്കുന്നു.തീരുമാനത്തിൻ്റെ ആർട്ടിക്കിൾ 2 പ്രകാരം തീരുമാനത്തിലെ വ്യവസ്ഥകൾ ലംഘിക്കുന്ന ആർക്കും 1,000 ഒമാനി റിയാലിന്റെ അഡ്മിനിസ്ട്രേറ്റീവ് പിഴ ചുമത്തുമെന്നും ലംഘനം ആവർത്തിച്ചാൽ അത് ഇരട്ടിയാക്കുമെന്നും പറയുന്നു