ഒമാനില്‍ കോടീശ്വരന്‍മാരുടെ എണ്ണത്തില്‍ വര്‍ദ്ധന

ഒമാന്‍: മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഒമാനില്‍ കോടീശ്വരന്‍മാരുടെ എണ്ണത്തില്‍ വര്‍ദ്ധന. 2021ഓടെ രാജ്യത്തെ എല്ലാ ധനികരുടെയും സമ്പത്ത് 300 ബില്യണ്‍ ഡോളര്‍ വരുമെന്നാണ് പുതുതായി പുറത്തുവരുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പാണ് ഇത്തരത്തിലൊരു റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം കോടീശ്വരന്മാരുടെ എണ്ണത്തില്‍ 5.6 ശതമാനത്തിന്റെ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.സ്വകാര്യ സ്വത്ത് നിലവില്‍ ശരാശരി 10.4 ശതമാനത്തിന്റെ വര്‍ദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് ഒമാനെ സംബന്ധിച്ച് വലിയൊരു അവസരം തന്നെയാണ്. നിക്ഷേപങ്ങള്‍ വിവിധ സ്വകാര്യമേഖലയില്‍ ഉണ്ടാകുന്നത് രാജ്യപുരോഗതിക്ക് ഏറെ ഗുണം ചെയ്യുമെന്നതിനാലാണിത്. ഒമാന്റെ സാമ്പത്തിക മേഖലയ്ക്ക് ഇത് പ്രയോജനകരമാണ്.വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ സ്വകാര്യ ധനം ഏകദേശം 12 ട്രില്യണ്‍ ഡോളറെത്തുമെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.