
ഒമാൻ : ഇരുപത്തെട്ടു വർഷത്തോളമായി ഒമാനിലെ വിശ്വസ്തമായ ഭക്ഷ്യ വിതരണ സ്ഥാപനമായ A & A മാണപ്പാട്ട് ഫുഡ്സ് ആൻഡ് ട്രേഡിങ്ങും , ജി സി സി യിൽ നിന്നുള്ള പ്രമുഖ റിയൽ ഹലാൽ ഫുഡ് ബ്രാൻഡായ അൽ ഇസ്‌ലാമി ഫുഡ്സുമായി, ഒമാനിൽ സഹകരിക്കുന്നതിന്റെ ഭാഗമായുള്ള ഡീലർഷിപ്പ് കൈമാറ്റ ചടങ് മസ്കത്തിലെ നവോട്ടലിൽ നടന്നു .. അൽ ഇസ്ലാമി – സി എഫ് ഓ ഇമാം ഹസ്സൻ, A & A മണപ്പാട്ട് ഫുഡ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ നസിറുദ്ധീൻ എന്നിവർ ഡീലർഷിപ്പുകൾ കൈമാറി .. തുർന്ന് കമ്പനിയുടെ ബ്രാൻഡ് ലോഞ്ചും നടന്നു .. ഒമാനിലെ കോഫിഷോപ്പുകൾ മുതൽ വലിയ ഹൈപ്പർ മാർക്കറ്റ് വരെ നീളുന്ന തങ്ങളുടെ വിതരണ ശൃംഘലയെ പറ്റി മണപ്പാട്ട് ഫുഡ്സ് സെയിൽസ് & മാർക്കറ്റിംഗ് മാനേജർ രജീഷ് രാജൻ പ്രവർത്തനങ്ങൾ വിശദീകരിച്ചു…തുടർന്ന് അൽ ഇസ്‌ലാമി ഫുഡ്‌സിന്റെ ഇന്റർനാഷണൽ സെയിൽസ് ഡയറക്ടർ ഷെയ്ഖ് അലാവുദ്ധീൻ മാർക്കറ്റിംഗ് ഹെഡ് ഷാരോൺ ജബ്ബാർ തുടങ്ങിയവർ ജി സി സി രാജ്യങ്ങളിലെ അൽ ഇസ്ലാമിയുടെ പ്രവർത്തന രീതിയും വിശദീകരിച്ചു.. ഒമാനിലെ പ്രമുഖ വ്യവസായ, കച്ചവട സ്ഥാപനങ്ങളിൽ നിന്നുള്ള നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു .. A&A മണപ്പാട്ട് ഫുഡ്സ് ബിസിനസ്സ് ഹെഡ് ബിജു അയ്യാരിൽ നന്ദി പ്രകാശിപ്പിച്ച ചടങ്ങിന് ഓപ്പറേഷൻ മാനേജർ സുനിൽ ബാബു, പി ആർ ഓ സമീർ സദ്ജാലി, നൗഷാദ്, അഖിൽ, രാജീവൻ എന്നിവർ നേതൃത്വം നൽകി…







