
ഒമാൻ : ഇരുപത്തെട്ടു വർഷത്തോളമായി ഓമാനിലെ വിശ്വസ്തമായ ഭക്ഷ്യ വിതരണ സ്ഥാപനമായ A & A മാണപ്പാട്ട് ഫുഡ്സ് ആൻഡ് ട്രേഡിങ്ങ്, യു എ ഇ യിൽ നിന്നുള്ള പ്രമുഖ റിയൽ ഹലാൽ ഫുഡ് ബ്രാൻഡായ അൽ ഇസ്ലാമി ഫുഡ്സുമായി സഹകരിക്കുന്നതിന്റെ ഭാഗമായുള്ള അൽ ഇസ്ലാമി
ഡീലർഷിപ്പ് കൈമാറ്റം ജൂൺ 18-ന് മസ്കത്തിലെ നവോട്ടലിൽ നടക്കുമെന്ന് A & A മാണപ്പാട്ട് ഫുഡ്സ് ആൻഡ് ട്രേഡിങ്ങ്, എക്സിക്യൂട്ടീവ് ഡയറക്ടർ നസിറുദ്ധീൻ കെ, ബിസിനസ് ഹെഡ് ബിജു അയ്യാരിൽ , ഓപ്പറേഷൻ മാനേജർ സുനിൽ ബാബു ,സെയിൽസ് & മാർക്കറ്റിംഗ് മാനേജർ രജീഷ് രാജൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.. അൽ ഇസ്ലാമിയുമായുള്ള സഹകരണം മൂലം ഓമാനിലെ ഭക്ഷ്യ മേഖലയെ ഉയർന്ന നിലവാരത്തിലുള്ള, യഥാർത്ഥ ഹലാൽ ഉൽപ്പന്നങ്ങൾ, മിതമായ നിരക്കിൽ രാജ്യത്തിൻറെ വിവിധയിടങ്ങളിലെ ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ സാധിക്കുമെന്ന് A & A മാണപ്പാട്ട് ഫുഡ്സ് ആൻഡ് ട്രേഡിങ്ങ് മാനേജ്മെന്റ് അറിയിച്ചു.. 1981-ൽ യു എ ഇ യിൽ സ്ഥാപിതമായ അൽ ഇസ്ലാമി, ലോകോത്തര നിലവാരമുള്ള ഹലാൽ ഫ്രോസൺ ഉൽപ്പന്നങ്ങളിലൂടെ ശ്രദ്ധേയമായ ബ്രാൻഡാണ്. ചിക്കൻ, മീറ്റ്, സീഫുഡ്, റെഡി ടു കുക്ക് വിഭവങ്ങൾ ഉൾപ്പെടെ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ അവരുടെ വിപണന ശ്രേണിയിലുണ്ട്.