ഒമാനി യുവതി റോയൽ ഹോസ്പിറ്റലിന് 40 ലക്ഷം ഒമാനി റിയാൽ സംഭാവന നൽകി

മസ്‌കറ്റ്. റോയൽ ഹോസ്പിറ്റലിലെ ചില വിഭാഗങ്ങളുടെ വിപുലീകരിക്കുന്നതിനായി സ്വദേശി യുവതി 40 ലക്ഷം ഒമാനി റിയാൽ സംഭാവന നൽകി.”ആശുപത്രിയിലെ മുതിർന്നവർക്കുള്ള അത്യാഹിത വിഭാഗവും നാഷണൽ ക്യാൻസർ സെന്ററും വിപുലീകരിക്കുന്നതിനായാണ് ഷെയ്ഖ ആമിന സൗദ് ബവാൻ 4 മില്യൺ ഒമാനി റിയാൽ സംഭാവന ചെയ്തത് എന്ന് റോയൽ ഹോസ്പിറ്റൽ പ്രസ്താവനയിൽ പറഞ്ഞു. ഷെയ്ഖ ആമിന സൗദ് ബവാൻ ഫൗണ്ടേഷന്റെ കമ്മ്യൂണിറ്റി സംഭാവനകൾക്കും ആരോഗ്യ മന്ത്രാലയത്തിന്റെ ശ്രമങ്ങൾക്കും ആശുപത്രി അധികൃതർ ആത്മാർത്ഥമായ നന്ദിയും അഭിനന്ദനവും അറിയിച്ചു.