ന്യൂ ദില്ലി : രാജ്യം ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇന്ത്യയിൽ കുടുങ്ങി കിടക്കുന്ന ഒമാൻ സ്വദേശികളെ ഓമനിലെത്തിക്കാനുള്ള നടപടികൾ തുടങ്ങി. ഇന്ത്യയിൽ നിന്നും ഓമനികളെ ഒഴുപ്പിക്കുന്നതിനുള്ള അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണെന്നും ലഭിച്ചു കഴിഞ്ഞാൽ ഉടൻതന്നെ ഇവാക്വേഷൻ നടപടികൾ കൈക്കൊള്ളുമെന്നും ഇന്ത്യയിൽ ഒമാൻ എംബസ്സി പുറത്തിറക്കിയ വാർത്ത കുറിപ്പിൽ പറഞ്ഞു.