ഒ​മാ​ൻ സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ര​ണ്ട്​ ത​സ്​​തി​ക​യി​ൽ കൂ​ടി വി​സ​വി​ല​ക്ക്

മസ്കറ്റ് :സ്വ​കാ​ര്യ സ്​​ഥാ​പ​ന​ങ്ങ​ളി​ലെ മാ​നേ​ജീ​രി​യ​ൽ, അ​ഡ്സ​​മി​നി​സ്​​ട്രേ​റ്റി​വ്, ക്ല​റി​ക്ക​ൽ ത​സ്​​തി​ക​ക​ളി​ൽ പു​തി​യ വി​സ അ​നു​വ​ദി​ക്കു​ന്ന​തി​ന്​ ക​ഴി​ഞ്ഞ​വ​ർ​ഷം മേ​യി​ൽ വി​ല​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു അതിന് തൊട്ടുപിന്നാലെ ആണ് രണ്ട്​ തസ്​തികയിൽ കൂടി വിസവിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.സെ​യി​ൽ​സ്​ റെപ്രസന്ററ്റീവ്, സെ​യി​ൽ​സ്​ പ്ര​മോ​ട്ട​ർ, പ​ർ​ച്ചേ​ഴ്​​സ​സ്​ റെപ്രസന്ററ്റീവ് ത​സ്​​തി​ക​ക​ളി​ൽ പു​തു​താ​യി വി​ദേ​ശി​ക​ളെ ജോ​ലി​ക്കെ​ടു​ക്കു​ന്ന​തി​ന്​ നി​രോ​ധ​ന​മേ​ർ​പ്പെ​ടു​ത്തി​യ​താ​യി മാ​ന​വ വി​ഭ​വ​ശേ​ഷി മ​ന്ത്രി ശൈ​ഖ്​ അ​ബ്​​ദു​ല്ല ബി​ൻ നാ​സ​ർ അ​ബ്​​ദു​ല്ല അ​ൽ ബക്രി ഞാ​യ​റാ​ഴ്​​ച പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വി​ൽ അ​റി​യി​ച്ചു.വി​സ​വി​ല​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി​യ ത​സ്​​തി​ക​ക​ളി​ൽ ജോ​ലി​ചെ​യ്യു​ന്ന വി​ദേ​ശി​ക​ൾ​ക്ക്​ നി​ല​വി​ലെ വി​സ കാ​ലാ​വ​ധി ക​ഴി​യു​ന്ന​തു​വ​രെ ജോ​ലി​യി​ൽ തു​ട​രാം. ശേ​ഷം വി​സ പു​തു​ക്കി ന​ൽ​കു​ന്ന​ത​ല്ലെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. സ്വ​ദേ​ശി​വ​ത്​​ക​ര​ണം വ്യാ​പ​ക​മാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ്​ തീ​രു​മാ​നം.എ​ൻ​ജി​നീ​യ​ർ​മാ​രു​ടേ​ത​ട​ക്കം 10​ വി​ഭാ​ഗ​ങ്ങ​ളി​ലെ 87 ത​സ്​​തി​ക​ക​ളി​ൽ 2018 ജ​നു​വ​രി​യി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ താ​ൽ​ക്കാ​ലി​ക വി​സ​വി​ല​ക്ക്​ ഒാ​രോ ആ​റു​മാ​സം കൂടുമ്പോഴും പു​തു​ക്കി​വ​രു​ന്നു​മു​ണ്ട്. ഇൗ ​ത​സ്​​തി​ക​ക​ളി​ൽ പു​തി​യ വി​സ​ക​ൾ അ​നു​വ​ദി​ക്കി​ല്ലെ​ങ്കി​ലും നി​ല​വി​ലു​ള്ള വി​സ​ക​ൾ പു​തു​ക്കി​ന​ൽ​കു​ന്നു​ണ്ട്. ഇ​ൻ​ഷു​റ​ൻ​സ്​ ക​മ്പ​നി​ക​ളി​ലും ഇ​ൻ​ഷു​റ​ൻ​സ്​ ബ്രോ​ക്ക​റേ​ജ്​ മേ​ഖ​ല​യി​ലും 75 ശ​ത​മാ​നം വീ​ത​വും സ്വ​ദേ​ശി​വ​ത്​​ക​ര​ണം വേ​ണ​മെ​ന്നാ​ണ്​ നി​ർ​ദേ​ശം. ദേ​ശീ​യ സ്​​ഥി​തി​വി​വ​ര കേ​ന്ദ്ര​ത്തി​ന്റെ ക​ണ​ക്കു​പ്ര​കാ​രം ഒ​മാ​നി​ൽ 17 ല​ക്ഷ​ത്തോ​ളം വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളാ​ണു​ള്ള​ത്. ക​ർ​ശ​ന​മാ​യ സ്വ​ദേ​ശി​വ​ത്​​ക​ര​ണ ന​യ​ങ്ങ​ൾ നി​മി​ത്തം വി​ദേ​ശി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ഒാ​രോ വ​ർ​ഷ​വും കാര്യമായ കുറവാണ് സംഭവിക്കുന്നത്.