മസ്കറ്റ് : വിദേശികൾക്കു പകരം കൂടുതൽ സ്വദേശികളെ നിയമിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ സർക്കാർ, സ്വകാര്യ സർവകലാശാലകളിൽനിന്ന് പുറത്തിറങ്ങിയ പുതിയ ബിരുദധാരികളെയും തൊഴിലന്വേഷകരെയും ഉൾക്കൊള്ളിക്കുന്നന്റെ ഭാഗമായാണിത്. ആരോഗ്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിൽ സ്വദേശികളെ നിയമിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ജോലിക്ക് യോഗ്യതയും കാര്യക്ഷമതയും താൽപര്യവുമുള്ളവർ ആരോഗ്യ മന്ത്രാലയത്തിലെ അപ്പോയ്മന്റ് ആൻഡ് മൊബിലിറ്റി വിഭാഗത്തിൽ വ്യക്തിപരമായി ബന്ധപ്പെടണമെന്നും പ്രസ്താവനയിൽ അറിയിച്ചു.ആരോഗ്യ മന്ത്രാലയത്തിൽ സ്വദേശിവത്കരണം സജീവമായി നടന്നുവരുകയാണ്. നഴ്സ്,ഫാർമസിസ്റ്റ്, അസി.ഫാർമസിസ്റ്റ് തുടങ്ങിയ തസ്തികകളിലായി മലയാളികളടക്കം നിരവധി വിദേശികൾക്ക് മുൻപ് തൊഴിൽ നഷ്ടപ്പെട്ടിരുന്നു.