ഒമാനിൽ ചെ​റു​കി​ട-​ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ളി​ലും സ്വ​ദേ​ശി​വ​ത്ക​ര​ണം ശ്കതമാക്കി

മസ്കറ്റ് :ആരോഗ്യ മേഖലക്ക് പിന്നാലെ ചെ​റു​കി​ട-​ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ളി​ലും സ്വദേശി വൽക്കരണ നടപടികൾ ഉർജ്ജിതമാക്കുകയാണ് ഒമാൻ സർക്കാർ.സ്വ​ദേ​ശി​ക​ൾ​ക്ക്​ സ്വ​കാ​ര്യ​​മേ​ഖ​ല​യി​ൽ തൊ​ഴി​ൽ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളുടെ ഭാഗമായാണ് പുതിയ നീക്കം.സ്വദേശിവൽക്കരണ തോത് പാലിക്കാത്ത 199 കമ്പനികൾകുള്ള സർക്കാർ സേവനങ്ങൾ മുൻപ് നിർത്തിവെച്ചിരുന്നു.10 ശതമാനം സ്വദേശികളെപോലും നിയമിക്കാത്ത കമ്പനികൾക്കെതിരെആയിരുന്നു നടപടി സ്വീകരിച്ചത്, വിവിധ മേഖലകലകളിലെ ഉയർന്ന തസ്തികകളിൽ സ്വദേശിവത്കരണ നടപടികൾ മുൻപ് നടത്തിയിരുന്നെകിലും ചെ​റു​കി​ട-​ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ളി​ൽ സദേശിവത്കരണം ശക്തമാക്കുന്നത് ആദ്യമാണ്.നി​ര​വ​ധി വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ൾ 35 ശ​ത​മാ​നം സ്വ​ദേ​ശി​വ​ത്ക​ര​ണം ഇ​തി​ന​കം പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. എന്നാൽ ചി​ല ക​മ്പ​നി​ക​ൾ 35 ശ​ത​മാ​നം പൂ​ർ​ത്തി​യാ​ക്കാൻ വൈകുന്നു എന്നും, ഇതു നടപ്പിൽവരുത്താൻ ശ്രമം തുടങ്ങിയതായും മന്ത്രാലയ ഉദ്യോഗസ്ഥൻ പറഞ്ഞു.
സ്വദേശിവൽക്കരണ നടപടികൾ പൂർത്തിയാക്കാത്ത കമ്പനികൾക്ക് നിലവിൽ വിസാപുതുക്കൽ, ഇൻഷുറസ് സംബന്ധിച്ച നടപടി ക്രമങ്ങൾ എന്നിവ പൂർണമായും തടസപ്പെടും.2015ൽ 18,579 ​ചെ​റു​കി​ട-​ഇ​ട​ത്ത​രം സ്ഥാ​പ​ന​ങ്ങ​ളാ​ണ് ഒ​മാ​നി​ലു​ണ്ടാ​യി​രു​ന്ന​ത്. 2018ൽ ​സ്ഥാ​പ​ന​ങ്ങ​ളു​ടെ എ​ണ്ണം 40,326 ആ​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. കൂടുതൽ സ്വദേശികളെ സ്ഥാപങ്ങളിൽ നിയോഗിക്കുന്നതിന് വേണ്ടി,തൊ​ഴി​ൽ വിപണിയുടെ ആ​വ​ശ്യ​ത്തി​ന്​ അ​നു​സ​രി​ച്ച്​ പ്രതേക പരിശീലന പരിപാടികൾക്കും തുടക്കം കൂറിച്ചിട്ടുണ്ട്.