ഒമാന്റെ 2024 ലെ വാർഷിക ബഡ്ജറ്റ് ” വികസനത്തിന് കരുത്തു പകരും , ഒ​മാ​ന്‍ ചേം​ബ​ര്‍ ഓ​ഫ് കൊ​മേ​ഴ്‌​സ് ഡ​യ​റ​ക്ട​ര്‍ ബോ​ര്‍ഡ് അംഗം അ​ബ്ദു​ല്‍ ല​ത്വീ​ഫ് ഉ​പ്പ​ള..

gpdesk.bh@gmail.com

ഒ​മാ​ന്റെ വി​ക​സ​ന​ക്കു​തി​പ്പി​ന് ക​രു​ത്ത് പ​ക​രു​ന്ന​താ​ണ് ഒമാന്റെ പ്രി​യ ഭ​ര​ണാ​ധി​കാ​രി സു​ല്‍ത്താ​ന്‍ ഹൈ​തം ബി​ന്‍ താ​രി​ഖ് അം​ഗീ​കാ​രം ന​ല്‍കി​യ 2024 വാ​ര്‍ഷി​ക ബ​ജ​റ്റെ​ന്ന് ഒ​മാ​ന്‍ ചേം​ബ​ര്‍ ഓ​ഫ് കൊ​മേ​ഴ്‌​സ് ഡ​യ​റ​ക്ട​ര്‍ ബോ​ര്‍ഡ് അം​ഗ​വും ബ​ദ​ര്‍ അ​ല്‍ സ​മ ഗ്രൂ​പ് ഓ​ഫ് ഹോ​സ്പി​റ്റ​ല്‍ എം. ​ഡി. യു​മാ​യ അ​ബ്ദു​ല്‍ ല​ത്വീ​ഫ് ഉ​പ്പ​ള അ​ഭി​പ്രാ​യ​പ്പെ​ട്ടു. വ്യ​ത്യ​സ്ത മേ​ഖ​ല​ക​ളി​ല്‍ ഒ​മാ​ന്‍ സാ​ധ്യ​മാ​ക്കു​ന്ന മു​ന്നേ​റ്റ​ങ്ങ​ളി​ല്‍ പൗ​ര​ന്മാ​രെ​യും പ​ങ്കാ​ളി​ക​ളാ​ക്കു​ന്ന​തി​നും സം​രം​ഭ​ക​രെ​യും നി​ക്ഷേ​പ​ക​രെ​യും ആ​ക​ര്‍ഷി​ക്കു​ന്ന​തി​നും വ്യ​ത്യ​സ്ത പ​ദ്ധ​തി​ക​ളാ​ണ് ബ​ജ​റ്റി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. രാ​ജ്യ​ത്തി​ന്റെ സ​മ്പ​ദ്ഘ​ട​ന​ക്കും വി​ഷ​ൻ 2040 നു ​അ​നു​സൃ​ത​മാ​യ പു​രോ​ഗ​തി കൈ​വ​രി​ക്കു​ന്ന​തി​നും, അ​തി​വേ​ഗ വ​ള​ര്‍ച്ച നേ​ടാ​നും ഇ​ത് സ​ഹാ​യി​ക്കും. ഇ​തു​വ​ഴി നി​ര​വ​ധി തൊ​ഴി​ല്‍ലവ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്ക​പ്പെ​ടു​ക​യും സ്വ​ദേ​ശി​ക​ള്‍ ഇ​തി​ന്റെ ഗു​ണ​ഭോ​ക്താ​ക്ക​ളാ​വു​ക​യും ചെ​യ്യു​മെ​ന്നും അ​ബ്ദു​ൽ ല​ത്വീ​ഫ് പ​റ​ഞ്ഞു.ബി​സി​ന​സ് അ​ന്ത​രീ​ക്ഷം മെ​ച്ച​പ്പെ​ടു​ത്താ​നും സാ​മ്പ​ത്തി​ക വി​ക​സ​ന​ത്തി​ല്‍ സ്വ​കാ​ര്യ മേ​ഖ​ല​യു​ടെ പ​ങ്കാ​ളി​ത്തം വ്യാ​പ​ക​മാ​ക്കാ​നും ബ​ജ​റ്റ് മു​ന്നോ​ട്ടു​വെ​ക്കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​താ​ണ്. പൗ​ര​ന്മാ​ര്‍ക്കു​ള്ള ഇ​ന്‍ഷു​റ​ന്‍സ് പ​രി​ര​ക്ഷ​യു​ടെ​യും സാ​മൂ​ഹി​ക സു​ര​ക്ഷ​യു​ടെ​യും തോ​ത് മെ​ച്ച​പ്പെ​ടു​ത്തു​ന്ന​ത് അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണ്. വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യം, പാ​ര്‍പ്പി​ടം പോ​ലു​ള്ള അ​ടി​സ്ഥാ​ന സേ​വ​ന​ങ്ങ​ളി​ല്‍ ചെല​വ​ഴി​ക്കു​ന്ന​തി​ന്റെ തോ​ത് നി​ല​നി​ര്‍ത്തു​മെ​ന്നും ബ​ജ​റ്റ്‌ പ്ര​ഖ്യാ​പി​ക്കു​ന്നു. പ​ത്താം പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി​ക്കു​ള്ള നീ​ക്കി​വെ​പ്പ് എ​ട്ട് ശ​ത​കോ​ടി റി​യാ​ലാ​യി വ​ര്‍ധി​പ്പി​ച്ച​ത് ശ്ര​ദ്ധേ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.