മസ്കറ്റ് : ഒമാന്റെ ബജറ്റ് വിമാന കമ്പനിയായ സലാം എയർ ഇന്ത്യയിലേക്ക് സർവീസുകൾ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ചെന്നൈയിലേക്കുള്ള സർവീസിന് തുടക്കമായി .ഇന്നലെ മുതൽ ആണ് സർവീസുകൾ ആരംഭിച്ചത് … ആഴ്ചയിൽ രണ്ടുതവണ സർവിസ് ഉണ്ടാകും. വൺവേക്ക് ടിക്കറ്റ് നിരക്കായി 47 ഒമാനി റിയാലിനടുത്താണ് കമ്പനിയുടെ വെബ്സൈറ്റിൽ കാണിക്കുന്നത്… സീറ്റുകളുടെ ലഭ്യതക്കനുസരിച്ച് നിരക്കിൽ മാറ്റം വന്നേക്കുമെന്നും സലാം എയർ അറിയിച്ചു.. കൂടാതെ ജൂലൈ 2 മുതൽ ഡൽഹിയിലേക്കും സലാം എയർ സർവീസ് ആരംഭിച്ചിരുന്നു .