മസ്കറ്റ് : ഒമാനിലെ ആദ്യ കാറ്റാടി വൈദ്യുത പദ്ധതി അഞ്ചാം വയസ്സിലേക്ക് വൈദ്യുതി ഉൽപാദനരംഗത്ത് നാഴികക്കലായി ദോഫാർ വിന്റ് പവർ.. ദോഫാർ ഗവെർണറേറ്റിലെ 4,146 വീടുകളിലാണ് ഇതുവഴി വൈദ്യുതി ലഭിക്കുന്നത്. ഒമാനിലെ ആദ്യത്തെ കാറ്റാടി പദ്ധതിയായ ദോഫാർ വിന്റ് പവർ അഞ്ച് വർഷം പൂർത്തിയാകുന്നു. അടുത്ത മാസത്തോടെ അഞ്ച് വർഷം പൂർത്തിയാവുന്ന പദ്ധതി വൈദ്യുതി ഉൽപാദന രംഗത്ത് നാഴികകല്ലായി മാറുകയാണ്. 50 മെഗാവാട്ട് ഉൽപാദന ക്ഷമതയുള്ള കാറ്റാടി പദ്ധതിയിൽനിന്ന് ഏകദേശം 522,423 മെഗാ ഹവർ വൈദ്യുതിയാണ് ഉൽപാദിപ്പിച്ചത്. ഇത്തരം പുനരുൽപ്പാദന വൈദ്യുത പദ്ധതി പരിസ്ഥിതിയെ ബാധിക്കാത്ത രീതിയിൽ എങ്ങനെ നടപ്പാക്കുമെന്നതിന്റെ തെളിവുകൂടിയാണ് ദോഫാർ വിന്റ് പദ്ധതി .ദോഫാർ വിന്റ് പദ്ധതിയുടെ ഏറ്റവും വലിയ നേട്ടം അന്തരീക്ഷത്തിലേക്കുള്ള കാർബൺ ഡയോക്സൈഡ് ബഹിർഗമനം കുറക്കാൻ കഴിയുന്നുവെന്നതാണ്. ഓരോ വർഷവും പദ്ധതിയിലൂടെ 170,936 ടൺ കാർബൺ ഡയോക്സൈഡ് ബഹിർഗമനമാണ് കുറക്കുന്നത്. ഇങ്ങനെ കർബൺഡയോക്സൈഡ് കുറക്കുന്നത് വായുവിന്റെ ഗുണ നിലവാരം മെച്ചപ്പെടുത്തുകയും അന്തരീക്ഷത്തിലെ കാർബൺഡയോക്സൈഡ് അളവ് കുറക്കാനും സഹായിക്കും. കൂടാതെ ഈ പദ്ധതിയിലൂടെ ദോഫാർ ഗവെർണറേറ്റിലെ ശരാശരി 4,146 വീടുകളിലാണ് വൈദ്യുതി ലഭിക്കുന്നത്.