പ്രവാചക നിന്ദ: ലോക മുസ്ലിംകൾക്കെതിരായ യുദ്ധ പ്രഖ്യാപനമെന്ന് ഒമാൻ ഗ്രാൻഡ് മുഫ്തി.. ഇന്ത്യയിൽ നടന്ന പ്രവാചകനിന്ദക്കെതിരെ പ്രതികരണവുമായി ഒമാൻ ഗ്രാൻഡ് മുഫ്തി ശൈഖ് അഹമ്മദ് അൽ ഖലീലി. ഇന്ത്യ ഭരിക്കുന്ന പാർട്ടിയുടെ വക്താവ് പ്രവാചകനും പ്രിയ പത്നിക്കുമെതിരെ നടത്തിയ ധിക്കാരപരവും അശ്ലീലപരവുമായ പരാമർശം ലോകത്തുള്ള ഓരോ മുസ്ലിംകൾക്കെതിരെയുള്ള യുദ്ധ പ്രഖ്യാപനമാണെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. പ്രവാചകനെയും മതത്തിന്റെ വിശുദ്ധിയെയും സംരക്ഷിക്കാൻ ലോക മുസ്ലിംകൾ ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.
ദ വയർ അടക്കമുള്ള മാധ്യമങ്ങൾ ഖലീലിയുടെ ട്വിറ്റർ കുറിപ്പ് വാർത്തയാക്കിയിട്ടുണ്ട്. ബി.ജെ.പിയുടെ ദേശീയ വക്താവ് നുപുർ ശർമ ഗ്യാൻവാപി വിഷയത്തിൽ ടെലിവിഷൻ ചാനലിൽ നടന്ന ചർച്ചക്കിടെയാണ് വിവാദ പരാമർശം നടത്തിയത്.മസ്ജിദിൽ കണ്ടെത്തിയ ശിവലിംഗത്തെ നീരുറവയെന്ന് വിളിച്ച് ഹിന്ദു വിശ്വാസങ്ങളെ മുസ്ലിംകൾ പരിഹസിച്ചു. അതിനാൽ, മുസ്ലിം മതഗ്രന്ഥങ്ങളിൽ ചില കാര്യങ്ങൾ ഉണ്ടെന്നും ആളുകൾക്ക് അവയെ പരിഹസിക്കാമെന്നും നുപുർ ശർമ്മ പറഞ്ഞിരുന്നു. കൂടാതെ, ആക്ഷേപകരമായ ചില പരാമർശങ്ങളും നുപുർ ശർമ്മ നടത്തി.പ്രവാചകനെയും മതത്തിന്റെ വിശുദ്ധിയെയും സംരക്ഷിക്കാൻ മുസ്ലിംകൾ ഒറ്റക്കെട്ടായി നിലകൊള്ളണം എന്നും അദ്ദേഹം പറഞ്ഞു…