ഒമാൻ: ഒമാനിലെ പ്രമുഖ ഹൈപ്പർ മാർക്കറ്റ് ശ്രംഖലയായ ‘ മക്ക ഹൈപ്പർ മാർക്കറ്റ് ‘ മുപ്പത്തിയൊന്നാം വാർഷികത്തോട് അനുബന്ധിച്ച് ഉപഭോക്താക്കൾക്കായി ‘ സ്ക്രാച്ച് ആൻഡ് വിൻ സമ്മാന പദ്ധതി ഒരുക്കുന്നു.
ഡിസംബർ 21 മുതൽ 31 വരെ പതിനൊന്നു ദിവസം നീണ്ടു നിൽക്കുന്ന സമ്മാന പദ്ധതിയിൽ പങ്കെടുക്കുന്ന എല്ലാവർക്കും സമ്മാനം ഉറപ്പു നൽകുന്ന ‘ സ്ക്രാച് ആൻഡ് വിൻ’ രീതി ഒമാനിലെ മക്ക ഹൈപ്പർ മാർക്കറ്റിൻ്റെ ‘ മുപ്പത്തിയൊന്ന് ശാഖകളിലും ലഭ്യമായിരിക്കും. സാധാരണ സ്ക്രാച് ആൻഡ് വിൻ മത്സരങ്ങളിൽ കാണാറുള്ള ‘ നന്ദി വീണ്ടും ശ്രമിക്കുക’ എന്ന രീതി ഈ സമ്മാന പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടില്ല അതിനാൽ പങ്കെടുക്കുന്ന എല്ലാവർക്കും സമ്മാനം ഉറപ്പായിരിക്കും . ഐ ഫോൺ 15 പ്രൊ ‘ വാഷിംഗ് മെഷീൻ, ടെലിവിഷൻ, ലാപ്ടോപ്പ്, മൊബൈൽ ഫോൺ, മിക്സർ ഗ്രൈൻഡർ, എയർ ഫ്രയർ തുടങ്ങി നിരവധി ആകർഷണങ്ങളായ സമ്മാനങ്ങൾ ആണ് ഇതിൽ ഒരിക്കിയിട്ടുള്ളതെന്ന് മാനേജിങ് ഡയറക്ക്ടർ മമ്മൂട്ടി അറിയിച്ചു .
പതിനൊന്ന് ദിവസം നീണ്ടു നിൽക്കുന്ന സമ്മാന മേളയിൽ എല്ലാ ശാഖകളിലും ആയി നാല് ലക്ഷത്തിലധികം സമ്മാനങ്ങൾ വിതരണം ചെയ്യും. ഡിസംബർ 21 മുതൽ ഒമാനിലെ മക്ക ഹൈപ്പർ മാർക്കറ്റിൻ്റെ ഏത് ശാഖയിൽ നിന്നും സാധനങ്ങൾ വാങ്ങുന്ന ഓരോ പത്തു റിയാലിനും ഓരോ കൂപ്പൺ വീതമാണ് ഉപഭോക്താവിന് ലഭിക്കുക, ബിൽ ലഭിച്ച ഉടൻ തന്നെ കൂപ്പണും അപ്പോൾ തന്നെ സമ്മാനവും ലഭിക്കും . അതിനാൽ തന്നെ മുപ്പത്തിയൊന്നാം വാർഷികത്തിൽ തികച്ചും വ്യത്യസ്തമായ സമ്മാന പദ്ധതി ഒരുക്കുന്നതിൽ സന്തോഷമുണ്ടെന്ന് മാനേജ്മൻ്റ് പ്രതിനിധികൾ അറിയിച്ചു.1992 ൽ ഒമാനിലെ തർമ്മത്തിൽ പ്രവർത്തനം ആരംഭിച്ച മക്ക ഹൈപ്പർ മാർക്കറ്റിന് ഒമാനിൽ മുപ്പത്തിയൊന്നും, സൗദി അറേബ്യയിൽ അഞ്ചും, ഇന്ത്യയിൽ ഒന്നും ശാഖകൾ ഉണ്ട്. സമീപ ഭാവിയിൽ തന്നെ ഒമാനിലും, മറ്റു ഗൾഫ് രാജ്യങ്ങളിലും കൂടുതൽ ശാഖകൾ ആരംഭിക്കുമെന്നും മാനേജ്മൻ്റ് ഭാരവാഹികൾ അറിയിച്ചു. മാനേജിങ് ഡയറക്ക്ടർ മമ്മൂട്ടി, ഡയറക്ടർ സൈഫ് മുഹമ്മദ് അബ്ദുളള അൽ നുമാനി എക്സിക്യൂട്ടീവ് ഡയറക്ക്ടർ സിനാൻ മുഹമ്മദ് എന്നിവർക്ക് പുറമെ സലിം, വി സജിത്ത്, രമേഷ് പാറോൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.