കോവിഡ് മഹാമാരിമൂലം ഉണ്ടായ രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം ചെറിയ പെരുന്നാളിനെ ഒമാനിലെ ഇസ്ലാംമത വിശ്വാസികൾ വൻ ആത്മനിർവൃതിയോടെയാണ് വരവേറ്റത്

അതിരാവിലെ തന്നെ പെരുന്നാൾ  നമസ്‌കാരത്തിനായി മലയാളികൾ   അടക്കം നൂറുകണക്കിനാളുകൾ ഒമാനിലെ മസ്ജിദുകളിൽ എത്തിചേർന്നിരുന്നു .. പതിവിൽ നിന്ന്  വിപരീതമായി തുറസായ സ്ഥലങ്ങളിൽ ഈദ് ഗാഹുകൾ അനുവധിച്ചിരുന്നില്ല .. ആയതിനാൽ തന്നെ പള്ളികളിലെ നമസ്ക്കാരങ്ങൾക്ക് വിശ്വാസികളുടെ വൻ നിര തന്നെ കാണാമായിരുന്നു .. മുഴുവൻ കോവിഡ് മാനദണ്ഡങ്ങളും  പാലിച്ചാണ് പള്ളികളിൽ വിശ്വാസികൾക്ക് പ്രവേശനം ഉണ്ടായിരുന്നത് ..    മസ്കറ്റ് സുന്നി സെന്ററിന്റെ നേതൃത്വത്തിൽ  റൂവി മച്ചി മാർക്കറ്റ് പള്ളിയിൽ നടന്ന പ്രതേക നമസ്കാരത്തിനും പ്രാർത്ഥനക്കും പ്രമുഖ പണ്ഡിതനും ഗ്രന്ഥകാരനുമായ മുഹമ്മദലി ഫൈസി നടമ്മൽപൊയിൽ നേതൃത്വം നൽകി.

  ബദ്ർ അൽ സമ്മ ഗ്രൂപ് ഓഫ് ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ അബ്ദുൽ ലത്തീഫ് , ഒമാൻ കെ എം സി സി പ്രസിഡണ്ട് അഹമ്മദ് റെയിസ്  എന്നിവർ റമദാൻ സന്ദേശങ്ങൾ നേർന്നു  സംസാരിച്ചു .. മറ്റു ഗൾഫ് രാജ്യങ്ങളിൽ റമദാൻ മുപ്പത് പൂർത്തികരിച്ചാണ് പെരുന്നാൾ ആഘോഷിക്കുന്നതെങ്കിലും ഒമാനിൽ റമദാൻ 29 രാത്രി പിറ കണ്ടതോടെ ഒമാനിലും ഇന്നു  തന്നെ പെരുന്നാൾ ആഘോഷിക്കുകയായിരുന്നു .. പെരുന്നാൾ സംബന്ധമായ  അറിയിപ്പ് രാത്രി വൈകി വന്നതിനാൽ ഇന്നലെ വൈകീട്ട് കടകളിലും വ്യപാര സമുച്ചയങ്ങളിലും മാംസ മാർക്കറ്റുകളിലും ശക്തമായ തിരക്കായിരുന്നു അനുഭവപ്പെട്ടത് ..