ഒമാന്റെ പുതിയ ആരോഗ്യമന്ത്രിയായി ഡോ. ഹിലാൽ അൽ സാബ്തിയെ പ്രാഖ്യാപിച്ചു..

ഒമാന്റെ ന്റെ പുതിയ ആരോഗ്യമന്ത്രിയായി ഡോ. ഹിലാൽ ബിൻ അലി അൽ സാബ്തിയെ സുൽത്താൻ ഹൈതം ബിൻ താരിക് വ്യാഴാഴ്ച നിയമിച്ചു. ഡോ . അഹമ്മദ് അൽ സെയ്ദിയുടെ പിൻഗാമിയായാണ് പുതിയ ആരോഗ്യമന്ത്രി. 49 കാരനായ ഡോ ഹിലാൽ അൽ സബ്തി യെ പ്രഖ്യാപിച്ചിരിക്കുന്നത്.. 49 കാരനായ അൽ സബ്തി, കൊവിഡ്-19 നെതിരായ ഒമാന്റെ പോരാട്ടത്തിൽ പ്രധാന പങ്ക് വഹിച്ച ഡോ. അഹമ്മദ് അൽ സൈദിയുടെ പിൻഗാമിയാവും. നിലവിൽ ഒമാൻ മെഡിക്കൽ സ്‌പെഷ്യാലിറ്റി ബോർഡിന്റെ എക്‌സിക്യൂട്ടീവ് പ്രസിഡന്റായ അൽ സബ്‌തി l പ്രശസ്ത കാർഡിയോതൊറാസിക് സർജൻ കൂടിയാണ്. 2014-ൽ, സുൽത്താനേറ്റിലെ ആദ്യത്തെ കൃത്രിമ ഹൃദയം മാറ്റിവയ്ക്കൽ നടപടിക്രമം അൽ സാബ്തിയുടെ നേതൃത്വത്തിലുള്ള ഹൃദയ ശസ്ത്രക്രിയാ സംഘം ആണ് നടത്തിയത്.. മരണപെട്ട ഒമാൻ മുൻ ഹിസ് മജസ്റ്റി സുൽത്താൻ ഖാബൂസ് ബിൻ സെയ്ദ് 2015 ൽ അൽ സബ്തിയെ ഒമാൻ സിവിൽ ഓർഡർ നൽകി ആദരിച്ചിരുന്നു..