ഒമാനിൽ രണ്ടുപേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു

ഒമാനിൽ രണ്ടുപേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം. രാജ്യത്തിന്റെ പുറത്തുനിന്ന് വന്ന രണ്ട് പേരിലാണ് പുതിയ വകഭേദം കണ്ടെത്തിയത്. ഒമിക്രോൺ ബാധിച്ച് ലോകത്ത് ആദ്യമായി ഒരാൾ മരിച്ചു .ബ്രിട്ടണിൽ ഒമിക്രോൺ ബാധിച്ച് ചികിത്സയിലായിരുന്ന രോഗി മരിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനാണ് ഒമിക്രോൺ ബാധിച്ചയാൾ മരിച്ചെന്ന പ്രഖ്യാപനം നടത്തിയത്. ദക്ഷിണാഫ്രിക്കയിൽ ഒമിക്രോൺ സ്ഥിരീകരിച്ചതിന് ശേഷം ആദ്യമായാണ് ലോകത്ത് ഒരു മരണം റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഒമിക്രോൺ മരണം റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ആശങ്കപ്പെടേണ്ടതിന്റെ ആവശ്യമില്ലെന്നും ജാഗ്രതയാണ് വേണ്ടതെന്നും ബോറിസ് ജോൺസൺ പറഞ്ഞു.