ഖത്തർ : കോവിഡ് പത്തൊൻപതു വക ഭേദമായ ഒമിക്രോൺ ഖത്തറിൽ സ്ഥിരീകരിച്ചു . ഖത്തറിലേക്കു മടങ്ങി എത്തിയ നാലു പേർക്കാണ് രോഗം കണ്ടെത്തിയതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു . ഇത് ആദ്യമായി ആണ് ഖത്തറിൽ ഒമിക്രോൺ സ്ഥിരീകരിക്കുന്നത് . നിലവിൽ രോഗം കണ്ടെത്തിയവരിൽ ആർക്കും ഗുരുതര പ്രശ്നങ്ങൾ ഇല്ലെന്നും അധികൃതർ വ്യക്തമാക്കി