മനാമ : ബഹ്റൈനിൽ ആദ്യമായി കോവിഡ് വൈറസിന്റെ വകഭേദമായ ഒമിക്രോൺ കണ്ടെത്തി. വിദേശത്തു നിന്നെത്തിയ യാത്രക്കാരനിലാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൂടുതൽ മുൻ കരുതൽ നടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു . ഐസൊലേഷനും മുൻകരുതൽ ക്വാറൻറീനും ഉൾപ്പെടെ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായും അധികൃതർ വ്യക്തമാക്കി . രോഗിക്ക് പ്രാദേശിക സമ്പർക്കം ഉണ്ടായിരുന്നില്ലെന്നും ബഹ്റൈനിൽ എത്തിയശേഷം ഐസൊലേഷനിലായിരുന്നുവെന്നും മന്ത്രാലയം അറിയിച്ചു .സർക്കാർ എക്സിക്യൂട്ടിവ് കമ്മിറ്റിയുടെയും മന്ത്രിസഭയുടെയും നിർദേശങ്ങൾക്ക് അനുസൃതമായി, ബന്ധപ്പെട്ട സാഹചര്യം നിരീക്ഷിച്ചു വരികയാണെന്നും അധികൃതർ വ്യക്തമാക്കി . കോവിഡ് വൈറസിനെ നേരിടാൻ ദേശീയ മെഡിക്കൽ ടാസ്ക്ഫോഴ്സ് പുറപ്പെടുവിച്ച മുൻകരുതൽ ആരോഗ്യ നടപടികൾ പാലിക്കണമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി . ബഹ്റിനിൽ കഴിയുന്നവർ വാക്സിനേഷനും ബൂസ്റ്റർ ഡോസും വാക്സിനും എത്രയും വേഗം സ്വീകരിക്കണമെന്നും ആരോഗ്യ സ്വീകരിക്കാൻ മന്ത്രാലയം വ്യക്തമാക്കി.