റിപ്പബ്ലിക് ദിന നാൾ ബഹ്റൈൻ പ്രതിഭ റിഫാ മേഖല അവാലി കാർഡിയാക് ഹോസ്പിറ്റലിൽ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് നടത്തി

മനാമ: പ്രതിഭ റിഫ മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ അവാലി മുഹമ്മദ് ബിൻ ഖലീഫ ബിൻ സൽമാൻ അൽഖലീഫ കാർഡിയാക് ഹോസ്പിറ്റലിൽ വെച്ച് രക്തദാന ക്യാമ്പ് നടത്തി. മേഖലയിലെ വിവിധ യൂനിറ്റുകളിൽ നിന്നും അംഗങ്ങളായവരും അഭ്യുദയാകാംക്ഷികളും രക്തം ദാനം ചെയ്തു. ആധുനിക ആരോഗ്യ രംഗത്ത് രക്തദാനം വളരെ പ്രാധാന്യമുള്ള താണെന്നും,പ്രതിഭയുടെ ഇത്തരം ക്യാമ്പുകൾ വർഷങ്ങളായി തദ്ദേശീയർക്കും പ്രവാസികൾക്കും അത്യുപകാരമായി മാറിയിട്ടുണ്ടെന്നും ക്യാമ്പ് ഉദ്ഘാടനം ചെയ്ത പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ പറഞ്ഞു. സുരേഷ് ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രതിഭ പ്രസിഡണ്ട് ബിനു മണ്ണിൽ രക്തദാതാക്കളെ അനുമോദിച്ച് സംസാരിച്ചു, പ്രതിഭ കേന്ദ്ര വൈസ് പ്രസിഡണ്ട് നൗഷാദ് പൂനൂർ,മേഖല സെക്രട്ടറി മഹേഷ്കെ.വി,ഹെൽപ് ലൈൻ കൺവീനർ ജയേഷ്.വി.കെ,മേഖല ഹെൽപ്പ് ലൈൻ കൺവീനർ സുരേഷ് തുറയൂർ,വനിത വേദി പ്രസിഡണ്ട് ഷമിത സുരേന്ദ്രൻ,കേന്ദ്ര,മേഖല,യൂനിറ്റ് ഭാരവാഹികൾ ചടങ്ങിലും,ക്യാമ്പിന് നേതൃത്വം നൽകിക്കൊണ്ടും പങ്കെടുത്തു.