അതിരുകളില്ലാത്ത പ്രണയത്തെ അനശ്വരമാക്കുന്ന പ്രണയ ദിനത്തിൽ ബഹ്‌റിനിലെ ഒരു കലാകാരൻമാർ അണിയിച്ചൊരുക്കിയ ഹ്രസ്വ ചിത്രം ”ഇത്ര ദൂരം” ശ്രദ്ധേയമാകുന്നു

ബഹ്‌റൈൻ : പ്രണയകാലം എല്ലാവർക്കും വ്യത്യസ്‌തമാണ്. ചിലർക്ക് ലൈബ്രറി പ്രേമമാണെങ്കിൽ മറ്റുചിലർക്ക് ക്യാമ്പസ് പ്രണയം അല്ലെങ്കിൽ കഥകളിൽ കണ്ടു പഴകിയതുപോലെ നല്ല നാടൻ പ്രേമം. ആരും കാണാതെ കത്തുകൾ കൈമാറിയും ഇടവഴിയിൽ നിന്ന് എത്തിനോക്കിയും കൈപിടിച്ചൊന്നിച്ചു നടന്നും അങ്ങനെ പ്രണയാർദ്രമായ ഓരോരോ കാലങ്ങൾ. എപ്പോഴും അരികിൽ ഉണ്ടായിരുന്നെങ്കിലെന്ന് കരുതിപ്പോകുന്ന നിമിഷാർഥങ്ങൾ.പ്രണയത്തിനിടയിൽ പിരിഞ്ഞു പോയയവർ ജീവിതം പച്ചപിടിപ്പിക്കാൻ പ്രവാസ ലോകത്തു എത്തി വീണ്ടും കണ്ടു മുട്ടുന്നതാണ് അഞ്ചു മിനിറ്റു സമയമുള്ള ഹ്രസ്വ ചിത്രത്തിലൂടെ വരച്ചു കാട്ടുന്നത് .കഥയും സംവിധാനവും അഭിനയവും അച്ചു അരുൺ രാജുവും , ഛായാഗ്രഹണം കിരീടം ഉണ്ണിയും ചിത്ര സംയോജനം സന്ദീപും , ശബ്‌ദ മിശ്രണം നിഖിൽ വടകരയും നിർവഹിച്ചിരിക്കുന്നു . സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ഹർഷ ബാല ആണ് ജെന്നിഫർ , ലാലി ജോൺ , ആതിര എന്നിവർ ചിത്രത്തിന്റെ നിർമാണത്തിൽ സഹായിച്ചിരുന്നു . ഓൺലൈൻ ചാനലായ അച്ചു അരുണിൽ ഹ്രസ്വ ചിത്രം ഇന്ന് രാവിലെ റിലീസ് ചെയ്തു . പ്രണയം മനസ്സിൽ ഒളിപ്പിച്ചവർക്കും തുറന്നു പറഞ്ഞവർക്കും പ്രണയെ നഷ്ടമായവർക്കുമെല്ലാം തന്റെ പ്രണയിനിയെ ഓർക്കാനുള്ള സുന്ദരമായ ദിനം.ഒരിക്കൽ നഷ്ടപെട്ട പ്രണയിനിയോട് ദേഷ്യം തോന്നാതെ വീണ്ടും മനസ്സിൽ സ്നേഹം ഒളിപ്പിച്ചിരുന്ന കാമുകൻ , .പ്രണയിക്കാനും പ്രണയം പറയാനും വീണ്ടും പ്രണയം പങ്കുവെക്കുവാനുമായുള്ള ദിനമായി മാറുകയാണ് വാലന്റൈൻസ് ഡേഎന്നുള്ളതെന്ന് ഈ ചിത്രത്തിലൂടെ അണിയറ പ്രവർത്തകർ വരച്ചു കാട്ടുന്നു.