നന്മയുടെയും സമൃദ്ധിയുടെയും നിറവില്‍ ഇന്ന് തിരുവോണം. ലോകമെങ്ങുമുള്ള മലയാളികള്‍ കാത്തിരുന്ന പൊന്നോണ ദിനം. ഉത്രാടപ്പാച്ചിലിന്റെ ക്ഷീണം മറന്ന് പ്രവാസി മലയാളികള്‍ ഈ സുദിനത്തെ വരവേല്‍ക്കുകയാണ്. ഇത്തവണ ബലിപെരുന്നാളും ഓണവും അടുത്തടുത്ത് വന്നത് , പ്രവാസലോകത്തെആകെ ഉത്സവാന്തരീക്ഷത്തിൽ ആക്കിയിരിക്കുകയണ് , കള്ളവും ചതിയുമില്ലാതെ മനുഷ്യരെയെല്ലാം സമന്‍മാരായി കണ്ട മഹാബലി തമ്പുരാന്റെ സദ്‌ഭരണ കാലത്തിന്റെ ഓര്‍മ്മപുതുക്കുകയാണ് മലയാളികള്‍. പൊന്നോള പൂവട്ടവുമായി പൂമുഖവും സദ്യവട്ടങ്ങളുമായി അടുക്കളയും സദ്യവട്ടവുമായി അടുക്കളയും നാടന്‍കളികളുമായി നാട്ടിടങ്ങളും തിരുവോണ നാളില്‍ ഒരുങ്ങി കഴിഞ്ഞു. ജാതിമതഭേദമന്യേ ലോകമെങ്ങുമുള്ള മലയാളികള്‍ ആഘോഷിക്കുന്ന ഈ സുദിനം കൃഷിയുടെയും കാര്‍ഷികസമൃദ്ധിയുടെയും കൂടി ആഘോഷമാണ്. എല്ലാ ദുഃഖങ്ങളും മാറ്റിവെച്ച് സന്തോഷത്തോടെ ആഘോഷിക്കാനുള്ള അവസരം കൂടിയാണ് ഈ സുദിനം നമുക്ക് നല്‍കുന്നത്. തിരുവോണനാളില്‍ മഹാബലി തമ്പുരാന്‍ വീടുകളിലെത്തുമെന്ന സങ്കല്‍പം, സമത്വവും സന്തോഷവും ഈ നാട്ടില്‍ എന്നു പുലരണമെന്നതിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്.