ഓണം – ഉപഭോക്താക്കൾക്ക് വിലകുറവ് ഒരുക്കി ലുലു ഹൈപ്പർ മാർക്കറ്റ് ബഹ്റൈൻ

By: BT

ബഹ്‌റൈൻ : ലുലു ഹൈപ്പര്‍ മാർക്കറ്റ് ബഹ്‌റൈൻ വിവിധ ബ്രാഞ്ചുകളില്‍ ഓണം പ്രമാണിച്ച് വിപുലമായ തയ്യാറെടുപ്പുകളാണ് നടത്തുന്നതെന്ന് ലുലു മാനേജ്‌മെന്റ് അറിയിച്ചു. വമ്പിച്ച വിലക്കുറവിൽ ഭക്ഷണ സാധങ്ങളും തുണിത്തരങ്ങളും ഉപഭോക്താക്കൾക്കായി ഒരുക്കിയതായി അധികൃതർ അറിയിച്ചു . . ഗുണനിലവാരമേറിയ ടണ്‍ കണക്കിന് പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളുംഓണം പ്രമാണിച്ച് എത്തിച്ചിട്ടുണ്ടെന്നും കൂടാതെ ഓണം പ്രത്യേക ഓഫറുകളും വിലക്കുറവിലും ഒരുക്കിയതാണ് ഇത്തവണത്തെ പ്രത്യേകത എന്നും  അധികൃതർ പറഞ്ഞു . കേരളീയ ഓണച്ചന്തകളെ അനുസ്മരിക്കും വിധമാണ് ഇത്തവണത്തെ ലുലു ഓണച്ചന്ത ഓഗസ്റ്റ് 18 മുതല്‍ 23 വരെ നീണ്ടുനില്‍ക്കും.ബഹ്‌റിനിൽ ഏറ്റവും വിലക്കുറവിൽ 21 പരമ്പരാഗത വിഭവങ്ങളുമായി തയ്യാറാക്കുന്ന ഓണസദ്യ തന്നെയാണ് ഇത്തവണയും മുഖ്യആകര്‍ഷണം. 1.990 ദിനാറിന് ലഭിക്കുന്ന ഓണസദ്യക്കുള്ള ബുക്കിങ് ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു . ഓഗസ്റ്റ് 20 വരെ ബുക്കിങ് തുടരും. മുന്‍കൂട്ടി ബുക്ക്  ചെയ്തവര്‍ക്ക് ഓഗസ്റ്റ് 21 ന് രാവിലെ 10.30 മുതല്‍ ഉച്ചക്ക് രണ്ടുവരെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്ന് ഓണസദ്യ വാങ്ങാം . പാലക്കാടന്‍ മട്ട ചോറ്, സാമ്പാര്‍, രസം, കൂട്ടുകറി, അവിയല്‍, കിച്ചടി, പച്ചടി, തോരന്‍, കാളന്‍, ഓലന്‍, പരിപ്പ് കറി, പുളി ഇഞ്ചി, അച്ചാര്‍, പപ്പടം, പാലട പായസം, ഗോതമ്പ് പ്രഥമന്‍, നേന്ത്രക്കായ ചിപ്‌സ് തുടങ്ങി 21 ഇനങ്ങള്‍ അടങ്ങുന്നതാണ് ഓണ സദ്യയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് . ലുലു കസ്റ്റമര്‍ സര്‍വീസ് വഴിയും ഓണ്‍ലൈന്‍ മുഖേനയും ഓണസദ്യക്ക് മുന്‍കൂട്ടി ബുക്ക് ചെയ്യാം. ആഗസ്റ്റ് 19, 20 തീയതികളില്‍ നടക്കുന്ന പായസ മേള ഓണാഘോഷത്തിന്റെ മറ്റൊരു ആകർഷണം . ഇളനീര്‍ പായസം, മാങ്ങ പായസം, പഴം പായസം, ചേന പായസം, അട പ്രഥമന്‍, അരിപ്പായസം, പാലട പായസം, ഗോതമ്പ് പായസം, പരിപ്പ് പായസം, അമ്പലപ്പുഴ പാല്‍പ്പായസം എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട് ഫ്രഷ് മില്‍ക്ക്, തൈര്, അരി, കൂടാതെ ഓണ വിഭവങ്ങൾ ആയ ചിപ്‌സ്, നെയ്യ്, അടക്കമുള്ള സാധങ്ങൾ ഓഫറില്‍ ലഭിക്കുന്നതാണ്. ഓരോ 10 ദിനാറിന് സാധനങ്ങള്‍ വാങ്ങുമ്പോഴും ഷോപ്പിങ് വൗച്ചര്‍ ലഭിക്കുന്ന ഈ ഓഫറും 23 വരെയാണ് .
കേരളത്തില്‍നിന്നെത്തിയിട്ടുള്ള പ്രത്യേക സെറ്റുമുണ്ടുകളും സെറ്റു സാരികളും ചുരിദാറുകളും ലുലുവിലെ വസ്ത്ര വിഭാഗത്തിലെ പ്രത്യേക ആകര്‍ഷണമായിരിക്കും .കൂടാതെ ബൈ 2, ഗെറ്റ് 1 ഓഫറില്‍ ഉള്ള സാധനങ്ങള്‍ 23 വരെ വാങ്ങാം. സാരികള്‍, ചുരിദാര്‍, ലേഡീസ്.കുര്‍ത്ത, പുരുഷന്‍മാരുടെയും കുട്ടികളുടെയും കുര്‍ത്തകള്‍ എന്നിവക്ക് ഹാഫ് വാല്യു ബാക്ക് ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്.