കുവൈറ്റ് : കുവൈറ്റിൽ ബയോമെട്രിക്സ് എൻറോൾമെന്റ് പൂർത്തിയാക്കാൻ ഒരു മാസം കൂടി സമയം . കൂവാറ്റിൽ കഴിയുന്ന പ്രവാസികളും സ്വദേശികളും ജൂൺ ഒന്നിന് മുൻപായി ബയോമെട്രിക്സ് സംവിധാനം പൂർത്തീകരിക്കണം . ഇതുവരെ 18 ലക്ഷം ആളുകൾ ഇത് പൂർത്തിയാക്കിയതായും അറിയിപ്പിൽ പറയുന്നു . മെറ്റ വെബ് സൈറ്റ് , സഹൽ ആപ്പ് എന്നിവ വഴി ബയോമെട്രിക് സംവിധാനത്തിനായി ബുക്ക് ചെയ്യാം ജൂൺ ഒന്ന് മുതൽ കുവൈറ്റിലേക്ക് പ്രവേശിക്കുന്നവർ പ്രവേശന കവാടത്തിൽ ബയോമെട്രിക് വിവരങ്ങൾ നൽകണം .ഈ സംവിധാനത്തിലൂടെ വിരലടയാളം അടക്കമുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനാൽ വിവിധ രാജ്യങ്ങളുമായി ഇന്റർപോൾ അടക്കമുള്ള സ്ഥാപങ്ങളുമായും സുരക്ഷാ സംവിധാങ്ങൾ വർധിപ്പിക്കുവാൻ സാധിക്കും.