ബഹ്റൈൻ : നിലവിൽ ബഹ്റിനെ സൗദിയുമായി ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ്വേ യിൽ ‘വണ്‍പോയന്റ് ചെക്കിങ്’സമ്പ്രദായം പരീക്ഷണാടിസ്ഥാനത്തില്‍ അ ധികൃതർ ഏര്‍പ്പെടുത്തുന്നു.ഇത് സംബന്ധിച്ചു ബഹ്റൈൻ കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല്‍ഖലീഫയുടെ സൗദി സന്ദര്‍ശനത്തോടനുബന്ധിച്ച് സൗദി കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നായിഫ് ബിന്‍ അബ്ദുല്‍ അസീസ് ആല്സുഊദുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. നിലവിൽ കസ്റ്റംസ് പരിശോധന വിവിധ ഘട്ടങ്ങളായാണ് നടത്തുന്നത്. പുതിയ സംവിധാനം അനുസരിച്ചു പരിശോധന ഏകജാല സംവിധാനത്തിൽ നടത്തും
പരീക്ഷണ അടിസ്ഥാനത്തിൽ നടത്തുന്ന ഇ സംവിധാനം വിജയകരമായാല്‍ മറ്റ് ലൈനുകളിലേക്കും വ്യാപിപ്പിക്കും . മാർച്ചു മുതൽ മൂന്ന് മാസമായിരിക്കും ആദ്യ ഘട്ട പരീക്ഷണം നടപ്പിലാക്കുന്നത് .