ബഹ്റൈൻ : ഓൺലൈൻ ബിസ്സിനസ്സ് ഇനി മുതൽ സ്വദേശികൾക്കായി നിജപ്പെടുത്തി , ഇത് സംബന്ധിച്ച ഇ കൊമേഴ്സ് നിയമം കഴിഞ്ഞ ദിവസം അധികൃതർ പാസ്സാക്കി ,ഇ നിയമമനുസരിച്ചു ഇനി മുതൽ ബഹ്റിനിൽ ഓൺലൈൻ ബിസിനസ് ചെയുവാൻ വിദേശികൾക്ക് അനുവാദമില്ല . ബഹ്റിൻ സ്വദേശികളായ സംരംഭകരുടെ ബിസിനസ് അഭിവൃദ്ധിപ്പെടുത്താനായി സഹായിക്കുന്നതിനാണ് നിയമം കൊണ്ടുവരുന്നത്. മന്ത്രിസഭാനിയമം 152/ 2016 പ്രകാരം ഓൺലൈൻ ബിസിനസുകൾ നടത്തുന്നതിനുള്ള ലൈസൻസ് സ്വന്തമായി മറ്റ് ബിസിനസുകൾ ഉള്ളവരോ, സ്ഥാപനങ്ങൾ കൈകാര്യം ചെയ്യുന്നവരോ അല്ലാത്ത ബഹ്റിൻ സ്വദേശികൾക്ക് മാത്രമേ ലഭിക്കുകയുള്ളൂ. അപേക്ഷകർ ബിസ്സിനസ്സ് നടത്തുന്നതിനായി ഒരു സ്ഥിരം മെയിൽ അഡ്ഡ്രസ്സ് നൽകേണ്ടതും, ഒന്നിൽ കൂടുതൽ ഐഡികൾ ഉപയോഗിക്കാൻ പാടില്ലാത്തതും ആണ്. ഓൺലൈൻ വഴി ചെയ്യാൻ പോകുന്ന ബിസിനസിനെ കുറിച്ചുള്ള വിശദവിവരങ്ങൾ ബന്ധപ്പെട്ട വരിൽ മുൻ കൂട്ടി അറിയിക്കേണ്ടതാണ്