മന്ത്രിയുമായി ഓൺലൈൻ അഭിമുഖം – ബഹ്‌റൈൻ കേരളീയ സമാജം

unnamed (11)ബഹ്‌റൈൻ: കേരളീയ സമാജം സാഹിത്യവിഭാഗം പ്രസംഗവേദി യുടെ നേതൃ ത്വത്തിൽ പ്രവാസി പുനരധിവാസം കൃഷിയിലൂടെ എന്ന വിഷയത്തെ മുൻനിർത്തിയും തൃശൂർ മണ്ഡലത്തിലെ വികസന പദ്ധതിയെ പറ്റി തൃശൂർ നിവാസികൾക്കും മന്ത്രിയുമായി ഓൺലൈൻ അഭിമുഖം പ്രവാസികൾക്ക് സമാജം മെമ്പേഴ്‌സനും വേറിട്ട ഒരുഅനുഭമായി മാറി. ഓൺലൈൻ ചർച്ചയിൽ ഇടക്ക് സിവിൽ സപ്ലൈസ് മന്ത്രി പി തിലോത്തമൻ ജോയിൻ ചെയ്തപ്പോൾ അത് ഇരട്ടി മധുരമായ്. കൃഷിയെ രണ്ടാംതരം ജോലിയായി കാണാതെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു തൊഴിലായി കാണാൻ മന്ത്രി ആഹോവാനും ചെയ്തു. ചോദ്യോത്തരങ്ങൾ ഒന്നര മണിക്കൂർ നീണ്ടുനിന്നു.
ഓണത്തിന് 1350 ഔട്ലെറ് വഴി വില കുറവിൽ വിഷരഹിത പച്ചക്കറി വിതരണം ചെയ്യാൻ പിണറായിയുടെ നേതൃത്വത്തിലുള്ള ഗൗൺമെൻറ്ഉം കൃഷിവകുപ്പും എല്ലാ നടപടികള് എടുത്തിട്ടുണ്ട് എന്ന് മന്ത്രി ചൂണ്ടിനക്കട്ടി. വെള്ളിയാഴ്ച വൈകിട്ടു 4 മണിക്കാണ് പരിപാടി തുടങ്ങിയത്. ആമുഖമായി മന്ത്രി സംസാരിച്ചതിന് ശേഷം പങ്കടുത്തവർ ചോദ്യങ്ങൾ ചോദിച്ചു.
ബഹ്‌റൈൻ കേരളീയ സമാജം സെക്രട്ടറി വീരമണി സ്വാഗതം പറഞ്ഞ യോഗത്തിൽ പ്രസിഡന്റ് പി വി രാധാകൃഷ്പിള്ള അധ്യക്ഷപ്രസംഗം നടത്തി. തൃടർന്നു സാഹിത്യ വിഭാഗം സെക്രട്ടറി സുധി പുത്തൻ വേലിക്കര, കൺവീനർ അഡ്വക്കറ്റ് ജോയ് വെട്ടിയാടാൻ, അജിത് തുടങ്ങിയവർ സംസാരിച്ചു.
സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ള രണ്ടു മന്ത്രിമാരെയും സമാജം സന്നർശിക്കാനും പരിപാടിയിൽ പങ്കടുക്കുവാനും ക്ഷണിച്ചു. പുതിയ സർക്കാരിന്റെ നയങ്ങൾ രണ്ടു മന്ത്രിമാരും വിശദികരിച്ചു. എമിരേറ്റ്സ് ഫ്ലൈറ്റ് അപകടത്തിൽ മലയാളികളെ റഷിക്കുന്നതിനിടയിൽ മരിച്ച എമിറേറ്റ് യുവാവിന്റെ വീട് സന്നര്ഷിക്കാനും പരിപാടിയുള്ളതായി മന്ത്രി അഭിമുഖത്തിൽ പറഞ്ഞു.
സമൂഹത്തിലെ വിവിധ മേഖലയിൽനിന്നുള്ള വ്യക്തിത്തങ്ങൾ ചോദ്യങ്ങൾ ചോദിച്ചു. ബിജു മലയിൽ, പി ടി നാരായണൻ, സജീവൻ, ജേക്കബ് മാത്യു, എബ്രഹാം സാമുവേൽ, ജോസ് പീറ്റർ, ഗഫൂർ മൂക്കുതല, ബിനു കുന്നന്താനം, കൃഷ്ണൻ എല്ലാതവളപ്പിൽ, മോഹിനി തോമസ്, സുധിഷ് രാഘവൻ, തുടങ്ങിയവർ ചോദ്യങ്ങൾ വളെരെ ശ്രെധേയമായിരുന്നു.ഇതുപോലെ വളരെ നൂതനമായ പരിപാടിയിൽ ക്ഷണിച്ചതിനു മന്ത്രി സംഘടകരോട് നന്ദി രേഖപ്പെടുത്തികൃഷി മന്ത്രിയുടെ ഓൺലൈൻ മുഖാമുഖത്തിനു സഹായിച്ച പേർസണൽ സ്റ്റാഫ് അംഗങ്ങളായ അനിൽകുമാർ, അഖി രൂപ അനിൽദേവ്, ബിജു ജയൻ,അനീഷ്, രാജീവ് തോമസ് ഐസക് മന്ത്രിയുടെ സ്റ്റാഫായ ടി കെ സതീശൻ എന്നിവർക്കും സമാജത്തിൽ ഐറ്റി കാര്യങ്ങൾക്കു നേതൃത്വം നൽകിയ ശ്രീജിത്ത്, അനിൽ കുഴിക്കാലാ, ധർമജൻ, മുസ്തഫ എന്നിവർക്കും പ്രസംഗ വേദി കൺവീനർ ജോയ് വെട്ടിയാടാൻ നന്ദി രേഖപ്പെടുത്തി. BKS ഗാർഡൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ രജിസ്റ്റർ ചെയിത എല്ലാംവർക്കും മുളപ്പിച്ച വൃക്ഷതൈകൾ സെപ്റ്റംബറിൽ വിതരണം ചെയ്യും. അതുപോലെ ടെറസിൽ ബാല്കണിയിൽ കൃഷിചെയ്യാൻ താൽപ്പര്യം ഉള്ളവർക്ക് എല്ലാവിധ നിർദേശശങ്ങൾ നൽകുമെന്നും സംഘടകർ ഉറപ്പു നൽകി.