ഒമാനിൽ ഡിജിറ്റൽ പേയ്‌മെന്റുകൾ ഇരട്ടിയിലധികം വർധിച്ചതായി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ

മസ്കറ്റ് . കോവിഡ് മഹാമാരി കാലത്ത് ഒമാനിലെ ഇ-പേയ്‌മെന്റ് ഇടപാടുകളുടെ എണ്ണം 2020-ലെ 19.2 ശതമാനത്തിൽ നിന്ന് 2021-ൽ 40.6 ശതമാനം വർധിച്ചതായി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ. ഇ-കൊമേഴ്‌സിന്റെ വ്യാപകമായ വ്യാപനവും പണമിടപാടുകൾക്കു വേണ്ടി ബാങ്കിനെ ആശ്രയിക്കാതെ മൊബൈൽ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിയതും ഈ വളർച്ചയുടെ പ്രധാന കാരണമായി. ഒമാൻ വിഷൻ 2040 ന്റെ ഭാഗമായി സർക്കാർ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, ഉപഭോക്താവിന്റെ ഡിജിറ്റൽ ഉപയോഗത്തിലുള്ള താല്പര്യം ഒമാൻ വിഷൻ 2040 ന്റെ പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുമെന്ന് അധികൃതർ പ്രതീക്ഷിക്കുന്നു.