ഒമാനിലെ വാണിജ്യ അന്തരീക്ഷം വർധിപ്പിക്കാൻ മന്ത്രാലയത്തിന്റെ പുതിയ ഓൺലൈൻ സേവനം

മസ്‌കറ്റ്. അറബ് രാജ്യങ്ങൾ, സിംഗപ്പൂർ,യൂറോപ്യൻ ഫ്രീ ട്രേഡ് അസോസിയേഷൻനിലുള്ള രാജ്യങ്ങൾ എന്നിവക്കായി വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം ഒറിജിൻ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സേവനം ആരംഭിച്ചു.”ഇൻവെസ്റ്റ് ഈസി” പോർട്ടലിലൂടെ ഇലക്‌ട്രോണിക് രീതിയിൽ ഒമാൻ ചേംബർ ഓഫ് കോമേഴ്‌സ് ഈ സേവനം വാഗ്ദാനം ചെയ്യുന്നു, ആകർഷകമായ വാണിജ്യ അന്തരീക്ഷം സൃഷ്ടിക്കാനും സമയലാഭിക്കാനും ഇത് ലക്ഷ്യമിടുന്നു. ഉൽപ്പന്നങ്ങളുടെ കയറ്റുമതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പ്രധാനമാണ് ഒറിജിൻ സെർട്ടിഫിക്കറ്. ഒമാനിൽ നിന്നുമുള്ള മൽസ്യ, കാർഷിക ഉത്പന്നങ്ങളുട കയറ്റുമതി ചെയ്യുന്ന കമ്പനികൾക്കാണ് ഈ സേവനം ഏറ്റവും പ്രയോജനപെടുക.