മനാമ : ബഹ്‌റൈൻ സിവിൽ ഡിഫൻസ് വിഭാഗം സേവനങ്ങൾ ഓൺലൈൻ വഴി ലഭ്യമാക്കുമെന്ന് ഇ ഗവർമെന്റ് ആൻഡ് ഇൻഫോർമേഷൻ അതോററ്ററി അറിയിച്ചു . ആഭ്യന്തര മന്ത്രി കേണൽ ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ നിർദേശപ്രകാരമാണ് സിവിൽ ഡിഫൻസ് വിഭാഗത്തിൻറ്റെ വിവിധ സേവനങ്ങൾ ഓൺലൈൻ ആയി ലഭ്യമാക്കാൻ തീരുമാനിച്ചത്.കെട്ടിടങ്ങളുടെ ഫയർ സർട്ടിഫിക്കറ്റ് അടക്കമുള്ള അപേക്ഷകൾ ഓൺലൈനായി ചെയ്യാം. ഇ-കീ വഴി സേവനങ്ങൾ ആവശ്യപ്പെടാം. സുരക്ഷ ഉപകരണങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങളും ഓൺലൈനായി ലഭിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ യോഗത്തിൽ ഇതുസംബന്ധിച്ച് അംഗീകാരം നൽകിയിരുന്നു.