ദുബായ്∙ ഇന്ത്യൻ കോൺസുലേറ്റിന്റെ അറ്റസ്റ്റേഷൻ സേവനങ്ങൾക്കായി അപേക്ഷ സമർപിക്കുന്നതിന് ഓൺലൈനായി അപ്പോയിന്റ്മെന്റ് സംവിധാനം വരുന്നു. ദുബായ്, വടക്കൻ എമിറേറ്റുകള്‍ എന്നിവിടങ്ങളിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർക്കും വിദേശ പൗരന്മാർക്കും ഇന്ത്യൻ കോൺസുലേറ്റിന്റെ ഔട്ട്‌സോഴ്‌സ് സേവന ദാതാക്കളായ െഎവിഎസ് ഗ്ലോബൽ കൊമേഴ്‌സ്യൽ ഇൻഫർമേഷൻ സർവീസസ് നൽകുന്ന അറ്റസ്റ്റേഷൻ സേവനങ്ങൾ കാര്യക്ഷമമാക്കുന്നതിന് പുതിയ ഓൺലൈൻ അപ്പോയ്മെന്റ് ബുക്കിങ് സംവിധാനം വരുന്നതായി അധികൃതർ പറഞ്ഞു. ഇൗ മാസം 10 മുതൽ പുതിയ സംവിധാനം നിലവിൽ വരും. അടിയന്തര സാഹചര്യങ്ങൾ ഒഴികെയുള്ള ആവശ്യങ്ങൾക്ക് ഇനി നേരിട്ടുള്ള അപേക്ഷ സ്വീകരിക്കില്ല.
അപേക്ഷകർ ചെയ്യേണ്ടത്
1. വെബ്സൈറ്റ് സന്ദർശിക്കുക: െഎവിഎസ് ഗ്ലോബൽ വെബ് സൈറ്റ് https://www.ivsglobalattestation.com/
2. അപ്പോയ്മെന്റ് ഒാപ്ഷൻ ക്ലിക്ക് ചെയ്യുക.
3. സേവനം തിരഞ്ഞെടുത്ത് െഎഡി പ്രൂഫിലുള്ള വിവരങ്ങൾ നൽകുക.
4. വേരിഫിക്കേഷന് ഇ–മെയിൽ നൽകിയാൽ അപോയിന്റ്മെന്റ് കൺഫർമേഷൻ ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക്
ഫോൺ SG IVS Global Commercial Information Services: 04-3579585,
പ്രവാസി ഭാരതിയ സേവാ കേന്ദ്ര(PBSK). 24 മണിക്കൂർ ഹെൽപ് ലൈൻ ടോൾ ഫ്രീ നമ്പർ (കോൺസുലേറ്റ്): 800 46342
ഇ–മെയിൽ: pbsk.dubai@mea.gov.in. attestation.dubai@mea.gov.in (പരാതികൾക്കും നിർദേശങ്ങൾക്കും) passport.dubai@mea.gov.in