മനാമ : ബഹ്റൈനിൽ എത്തി ചേരുന്ന യാത്ര ക്കാർക്കായി ഏർപ്പെടുത്തിയിരിക്കുന്ന കോവിഡ് ടെസ്റ്റിന് 24 ബഹ്റൈൻ ദിനാർ ആയി പുതുക്കിയ ഫീസ് ഏർപ്പെടുത്തി . മുൻപ് മൂന്നു പരിശോധനകൾക്കു 36 ദിനാർ ആയിരുന്നു ഈടാക്കിയിരുന്നത് . ഇപ്പോൾ അത് രണ്ടു പരിശോധനകളായി കുറച്ചു . ബഹ്റൈനിൽ എത്തുന്ന ദിവസവും എത്തി കഴിഞ്ഞു പത്താം ദിവസവുമാണ് പരിശോധനകൾ നടത്തേണ്ടത് . ബി വെയർ ആപ്പിലൂടെയോ വിമാനത്താവളത്തിൽ വച്ചോ യാത്രക്കാർക്ക് പണം അടക്കമാവുന്നതാണ് .