ആലപ്പുഴ പ്രവാസി അസ്സോസ്സിയേഷന്റെ ഓണഘോഷമായ ഓണോത്സവം 2023 സംഘടിപ്പിച്ചു

ബഹ്‌റൈൻ : സെപ്തംബർ 22 വെള്ളിയാഴ്ച പകൽ 9 ന് ഐ മാക് ബി എം സിയിൽ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ഡോ. അനൂപ് അബ്ദുള്ള , ശ്രീ. ഫ്രാൻസിസ് കൈതാരത്ത്‌ എന്നിവർ മുഖ്യാതിഥികളായിരുന്നു.ആലപ്പുഴ പ്രവാസി അസോസ്സിയേഷൻ പ്രസിഡന്റ് ശ്രീ. അനിൽ കായംകുളം അധ്യക്ഷൻ ആയ ചടങ്ങിൽ അസോസ്സിയേഷൻ ജനറൽ സെക്രട്ടറി ശ്രീ. അനൂപ് എ പിള്ള സ്വാഗതപ്രസംഗവും , വനിതാ വേദി പ്രസിഡന്റ് ശ്രീമതി ആതിര സുരേന്ദ്ര ആശംസപ്രസംഗവും നടത്തി. ഓണോത്സവ കമ്മറ്റി കൺവീനർ ശ്രീ . പ്രദീപ് നായർ കൃതജ്ഞതയും രേഖപ്പെടുത്തി.അതി മനോഹരമായ ഓണപ്പൂക്കളം, മാവേലിയേ സ്വീകരിക്കൽ, തിരുവാതിര , ഒപ്പന , ഭരതനാട്യം, കുട്ടികളുടെ കലാപരിപാടികൾ അങ്ങനെ വിവിധതരം പരിപാടികൾ വേദിയിൽ നടന്നു. തുടർന്ന് വിഭവ സമൃദ്ധമായ ഓണസദ്യയും നടന്നു.പ്രൗഡഗംഭീരമായ സദസ്സിൽ പിന്നിട് ഒരോ കാണിയേയും ആവേശം കൊള്ളിച്ച് സഹൃദയ നാടൻ പാട്ട് സംഘം അണിയിച്ചൊരുക്കിയ സംഗീത വിരുന്നും നടക്കുകയുണ്ടായി . തുടർന്നു നടത്തപ്പെട്ട മറ്റ്‌ നിരവധി ഓണക്കളികളും അതോടൊപ്പം ശ്രീ. രാജേഷ് പെരുങ്കുഴി, ധന്യ എന്നിവരുടെ അവതരണവും ഓണാഘോഷത്തിന്റെ മാറ്റുകൂട്ടി.