ബഹ്റൈൻ : ആന്ധ്രാ പ്രദേശിൽ കുടുങ്ങി കിടന്ന നഴ്സിംഗ് വിദ്യാർഥിനികൾക്ക് മുൻമുഖ്യ മന്ത്രി ഉമ്മചാണ്ടിയുടെ ഇടപെടീൽ ഫലം കണ്ടു . കൂടണയും വരെ കൂടെ ഉണ്ട് എന്ന വാക്ക് പാലിച്ചു ഉമ്മൻ ചാണ്ടി .ആന്ധ്രാ പ്രദേശ് അമലാപുരം കിംസ് ആശുപത്രിയിൽ ഒന്നാം വര്ഷം പഠിക്കുന്ന നഴ്സിംഗ് വിദ്യാർത്ഥിനികൾ ആണ് കോവിഡ് മൂലം ദുരിതത്തിൽ ആയത് .മലയാളികൾ ആയ പത്തൊൻപതു വിദ്യാർത്ഥിനികൾ നാട്ടിലേക്കെത്തുവാൻ നിരവധി വാതിലുകൾ മുട്ടിയതായും എന്നാൽ ആരും തന്നെ സഹായത്തിനെത്തിയില്ലെന്നും അവർ പറഞ്ഞു . ഒരു വിദ്യാർത്ഥിനിയുടെ സഹോദരൻ ജുബിൻ മുഘേന ഒഐസിസി അംഗമായ ആയ ഷാജി ചുനക്കരയെ വിവരം അറിയിച്ചിരുന്നു . ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറതിനെയും ബഹ്റൈൻ ഒഐസിസി ജനറൽ സെക്രട്ടറി ആയ ബോബി പാറയിലിനെയും വിവരം ധരിപ്പിച്ചു . അതിനെ തുടർന്ന് ഇരുവരും മുൻ മുഖ്യ മന്ത്രി ആയ ഉമ്മൻ ചാണ്ടിയെ നേരിട്ട് വിഷയം ബോധ്യപ്പെടുത്തി . വിഷയം ശ്രദ്ധയിൽ പെട്ട മുൻ മുഖ്യ മന്ത്രി വിദ്യാർഥിനികൾക്ക് നാട്ടിലേക്കു പോകുവാനുള്ള ബസും അതിന്റെ ചിലവിലേക്കായുള്ള സാമ്പത്തിക സഹായവും ഏർപ്പാടാക്കി . എന്നാൽ നിരവധി തവണ കേരള സർക്കാരിന്റെ ബന്ധപെട്ടവരുടെയും പല വാതിലുകളും മുട്ടിയതായും ഒരു രീതിയിലുള്ള മറുപടിയും ലഭിച്ചില്ലെന്നും വിദ്യാർത്ഥിനികൾ പറയുന്നു . അവിടെ കുടുങ്ങി കിടന്ന പാലക്കാട്ടുള്ള മൂന്നു പേര് അടങ്ങിയ കുടുംബവും ഇവരോടൊപ്പം യാത്ര തിരിച്ചിരുന്നു .ഇന്ന് വൈകുന്നേരം ബസ്സ് വിദ്യാർത്ഥിനികളുമായി നാട്ടിലെത്തി . കോവിഡിന്റെ പശ്ചാത്തലത്തിൽ കൂടുതൽ മുൻകരുതൽ നടപടികൾ സ്വീകരിച്ചതായും തങ്ങളെ നാട്ടിലെത്തിക്കാൻ വേണ്ടി പുറകിൽ പ്രവർത്തിച്ചവരോടെ പ്രത്യേക നന്ദി പറയുന്നതായും വിദ്യാർത്ഥിനികൾ അറിയിച്ചു .