ബഹ്‌റൈൻ കേരള രാഷ്ട്രീയത്തിലെ അധികായൻ ഉമ്മൻ ചാണ്ടിക്ക് കണ്ണീർ പ്രണാമം.രാഷ്ട്രീയ കേരളം ഏറ്റവും കൂടുതൽ വേദനിക്കുന്നു ദിവസം. ലോകത്ത് ഇവിടെ ചെന്നാലും തന്റെ ചുറ്റും കൂടുന്ന ആയിരകണക്കിന് ആളുകളിൽ നിന്ന് ഊർജ്ജം ഉൾക്കൊണ്ട് പ്രവർത്തിക്കുന്ന നേതാവ് ആയിരുന്നു ഉമ്മൻചാണ്ടി.ഇരുപത്തിയെഴാം വയസ്സ് മുതൽ മരിക്കുന്ന എഴുപത്തിയോൻപത് വയസ്സ് വരെ, തുടർച്ചയായി പന്ത്രണ്ട് തവണ, നീണ്ട അമ്പത്തിമൂന്നു വർഷം പുതുപ്പള്ളിയുടെ ജനപ്രതിനിധി ആകുവാനും ഭാഗ്യം ലഭിച്ച നേതാവ് ആയിരുന്നു.സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ തന്റെ ജീവിതം മാറ്റി വച്ച നേതാവ് ആയിരുന്നു. കേരളം കണ്ട ഏറ്റവും ജനകീയനായ നേതാവ് ആയിരുന്നു. കേരളത്തിലെ മുന്നണി രാഷ്ട്രീയം കൃത്യമായി കൈകാര്യം ചെയ്യുവാനും, ആർക്കും ഒരു പരാതിയും ഇല്ലാതെ പ്രശ്ന പരിഹാരം കാണുവാനും കഴിവുള്ള നേതാവ് ആയിരുന്നു.സൗമ്യതയുടെ പര്യായമായ ഉമ്മൻചാണ്ടി കാരുണ്യത്തിന്റെ നിറകുടം ആയിരുന്നു. ഏതൊരു പ്രശ്‌നമായും തന്നെ സമീപിക്കുന്ന ആളുകൾക്ക് അവയുടെ പരിഹാരം ഉണ്ടാക്കി കൊടുക്കാൻ സാധിക്കുന്ന അപൂർവം നേതാക്കളിൽ ഒരാൾ ആയിരുന്നു ഉമ്മൻചാണ്ടി. ലോകത്തിന്റെ വിവിധ പ്രദേശങ്ങളിൽ വധശിക്ഷ അടക്കം പ്രതീക്ഷിച്ചു ജയിലിൽ കഴിഞ്ഞിരുന്ന നിരവധി ആളുകൾക്ക് തന്റെ ഇടപെടൽ മൂലം ജീവിതത്തിലേക്ക് തിരിച്ചു വരുവാൻ സാധിച്ചിട്ടുണ്ട്. ജനസമ്പർക്ക പരിപാടി മൂലം ലക്ഷകണക്കിന് ആളുകൾക്ക് സഹാങ്ങളും , സർക്കാരിന്റെ ആനുകൂല്യങ്ങളും ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ആണ് യൂ എൻ അവാർഡ് പോലും ലഭിച്ചത്, അത് സ്വീകരിക്കുവാൻ ബഹ്‌റൈൻ തെരഞ്ഞെടുത്തതും മൂന്നു ദിവസകാലം നിരവധി സംഘടനകളുടെ പരിപാടികളിൽ പങ്കെടുക്കുവാനും അദ്ദേഹത്തിന് അദ്ദേഹം സമയം കണ്ടെത്തി .ആരുടേയും ശുപാർശ ഇല്ലാതെ നേരിട്ട് കണ്ടു കാര്യങ്ങൾ ബോധിപ്പിക്കാനും, അവക്ക് പരിഹാരം കാണുവാനും സാധിച്ചിട്ടുണ്ട്.ഇനിയും ഇത് പോലെയുള്ള ജനകീയ നേതാക്കളെ നമുക്ക് ലഭിക്കുമോ എന്ന് അറിയില്ല.ഫയൽ ചിത്രം : ബഹ്‌റൈൻ ഒഐസിസി ഓഫീസ് ബഹു. ഉമ്മൻചാണ്ടി ഉത്ഘാടനം ചെയ്യുന്നു