ഉമ്മൻ ചാണ്ടി ബഹ്റൈനിൽ

മനാമ :   മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ  ഉമ്മൻ ചാണ്ടി ക്കു ബഹ്റൈൻ അന്തരാഷ്ട്ര  വിമാനത്താവളത്തിൽ സ്വീകരണം  നൽകി , ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്  നേതാക്കളും പ്രവർത്തകരും , വിവിധ രംഗത്തെ സാമൂഹ്യ പ്രവര്ത്തകരും വിമാനത്താവളത്തിൽ സ്വീകരണം നൽകുവാൻ എത്തിയിരുന്നു ,വൻ ജനാവലി ആണ് അദ്ദേഹത്തെ ബഹ്‌റൈൻ അന്താരാഷ്ട്ര വിമാന താവളത്തിൽ സ്വീകരിക്കാനെത്തിയത് , ബഹ്റൈൻ നാഷണൽ ഡേ യോടെ അനുബന്ധിച്ചു   ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്  ഇന്ന്  കേരളീയ സമാജത്തിൽ  നടത്തുന്ന നടത്തുന്ന പരുപാടിയിൽ പങ്കെടുക്കുവാനാണ് അദ്ദേഹം ബഹ്റൈനിൽ എത്തിയത് ,  ബഹ്റൈൻ ഭരണാധികാരികളുമായി   കൂടിക്കാഴ്ച്ച നടത്തുന്നതിനോടൊപ്പം  നിരവധി പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും , ബഹ്റൈനിലെ പ്രവാസി സമൂഹം ഏറെ പ്രതീക്ഷയോടെയാണ് അദ്ദേഹത്തിന്റെ സന്ദർശനത്തെ നോക്കി കാണുന്നത് . അദ്ദേഹം വിജയകരമായി നടപ്പാക്കിയ ജനസമ്പർക്ക പരിപാടിക്ക് ഐക്യ രാഷ്ട്ര സഭ സൽകിയ അവാർഡ് ഏറ്റു വാങ്ങുന്നതിന് വേണ്ടിയാണ് അദ്ദേഹം ഇതിന്  മുമ്പ് അവസാനമായി ബഹ്റൈനിലെത്തിയത്