ഉമ്മൻ ചാണ്ടീ; പ്രവാസി സ്നേഹിയായ ജന നേതാവ്. ജിദ്ദ ഒ ഐ സി സി

ജിദ്ദ:  മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ  വിയോഗം ലോകമെങ്ങുള്ളമള്ള മലയാളികൾക്ക് ഉണ്ടാക്കിയ നഷ്ടം നികത്തനാവാത്തതാന്നെന്നു  ഒ ഐ സി സി സൗദി വെസ്റ്റേൺ റീജണൽ കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു.  പ്രവാസി സ്നേഹിയായ  അദ്ദേഹത്തിന്റെ ഇടപെടലുകൾ കൊണ്ട് ജീവിതത്തിലേക്ക് തിരിച്ചു വന്ന നിരവധി കുടുംബങ്ങളാണ് ഉള്ളത്, അതിൽ എണ്ണമറ്റ പ്രവാസികളും ഉൾപെടും. ലോകത്തിന്റെ ഏതു രാജ്യത്ത് മലയാളികൾ കുടുങ്ങിയാലും ദുരിതത്തിൽ അകപ്പെട്ടാലും അവിടെ ആശ്വാസത്തിന്റെ കൈകൾ നീട്ടുവാൻ ഇനി കുഞ്ഞൂഞ്ഞു ഇല്ല എന്നത് വലിയ വേദനയാണ് നൽകുന്നത്. റിയാദിൽ തീപിടുത്തമുണ്ടായി മരണപ്പെട്ട കുടുംബങ്ങളെ സഹായിക്കുവാൻ, നിതതാഖാത്തിൽ കുടുങ്ങിയ പ്രവാസികൾക്കു ടിക്കറ്റ് നൽകി നാട്ടിലെത്തിക്കുവാൻ, പ്രവാസ ജീവിത സമ്പാദ്യകൊണ്ട് ഉണ്ടാക്കിയ വീട് തകർന്നപ്പോൾ അവരെ സഹായിക്കുവാൻ അങ്ങിനെ അക്കാലം വരെ, കേൾക്കുകയും കാണുകയും ചെയ്യാത്ത സഹായങ്ങളാണ് ഒരു ഭരണാധികാരി എന്ന നിലയിൽ നിയമത്തിന്റെ എല്ലാ അതിർവരമ്പുകൾക്കും അപ്പുറം അദ്ദേഹം നൽകിയത്.വ്യകതിപരമായി ഏറെ അടുപ്പം ഉണ്ടായിരുന്ന അദ്ദേഹത്തെ എപ്പോൾ കാണുമ്പോഴും ഏതെങ്കിലും ഒരു പ്രവാസിയുടെ വിഷയം അല്ലെങ്കിൽ പ്രയാസമനുഭവിക്കുന്നവരെ സഹായിക്കുന്ന കാര്യം ഇതായിരിക്കും ഉണ്ടാക്കുക. 2017 മെയ് മാസത്തിൽ ജിദ്ദയിൽ ഒ ഐ സി സി യുടെ പരിപാടിയിൽ പങ്കെടുക്കുവാൻ വേണ്ടി വന്നപ്പോൾ ചിലവഴിച്ച 8 മണിക്കൂർ സമയം കൊണ്ട് അദ്ദേഹം പ്രവാസികളുടെയും സ്വേദശികളുടെയും സ്നേഹം ഏറ്റുവാങ്ങിയ നിമിഷങ്ങൾ ഓർക്കുകയാണ്. രാഷ്ട്രീയ പ്രവർത്തനം ഏറ്റവും വലിയ ജീവ കാരുണ്ണ്യ പ്രവർത്തനമാണെന്നു ജീവിതം കൊണ്ട് തെളിയിച്ച  അപൂർവ്വമായ ജന നായകനായിരുന്നു ഉമ്മൻ ചാണ്ടി എന്ന് റീജണൽ കമ്മിറ്റി പ്രസിഡണ്ട് കെ ടി എ മുനീർ പറഞ്ഞു.  ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിലുള്ള അനുശോചന യോഗം വ്യാഴാഴച്ച രാത്രി  ജിദ്ദയിൽ നടത്തുമെന്നു മുനീർ  അറിയിച്ചു.