ഉമ്മൻ ചാണ്ടി ..ജന ഹൃദയങ്ങോളോട് സമ്പർക്കം നടത്തിയ നേതാവ് * മസ്കറ്റ് കെഎംസിസി അനുശോചനം രേഖപ്പെടുത്തി 

മസ്കറ്റ്:  ജനങ്ങൾക്കിടയിൽ ജീവിച്ച നേതാവായിരുന്നു ശ്രീ ഉമ്മൻ ചാണ്ടി എന്ന് മസ്കറ്റ് കെഎംസിസി പ്രസിഡന്റ് അഹമ്മദ് റഈസ് അനുശോചന സന്ദേശത്തിൽ അറിയിച്ചു . ജീവിതത്തിലെയും പെരുമാറ്റത്തിലെയും ലാളിത്യം കൊണ്ട് വെത്യസ്തനായിരുന്ന ശ്രീ ഉമ്മൻ ചാണ്ടി കേരളം കണ്ട ഏറ്റവും ജനകീയനായ മുഖ്യ മന്ത്രിയായിരുന്നു . കെഎംസിസി യുമായുള്ള അദ്ദേഹത്തിന്റെ സ്നേഹ ബന്ധത്തെയും അഹമ്മദ് റഈസ് അനുസ്മരിച്ചു . ശ്രീ ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ മസ്കറ്റ് കെഎംസിസി അനുശോചനം രേഖപ്പെടുത്തി ..