മനാമ : ബഹ്‌റൈനിൽ കോവിഡ് വാക്സിൻ രണ്ടാം ഡോസ് സ്വീകരിക്കാൻ വിട്ടുപോയവർ നിശ്ചിത മെഡിക്കൽ സെന്ററുകളിൽ ചെന്ന് വാക്‌സിൻ സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.രണ്ടു ഡോസ് സ്വീകരിച്ചാൽ മാത്രമാണ് പൂർണ പ്രതിരോധശേഷി കൈവരികയെന്നും ഓരോ വാക്സിനും പ്രത്യേക സ്ഥലങ്ങൾ ക്രമീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. ഇതോടൊപ്പം കോവിഡ് രോഗ മുക്തി നേടിയ വാക്‌സിൻ സ്വീകരിച്ച വ്യക്തികൾക്ക് ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നതിനുള്ള വ്യവസ്ഥകൾ പ്രഖ്യാപിച്ചു സർക്കാർ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ അംഗീകാരത്തോടെയാണ് കോവിഡ് പ്രതിരോധ മെഡിക്കൽ സമിതി ആണ് ഇക്കാര്യം അറിയിച്ചത് യോഗ്യരായ വ്യക്തികൾക്ക് കോവിഡ് രോഗ മുക്തി നേടി 12 മാസത്തിനുശേഷം ബൂസ്റ്റഡ് സ്വീകരിക്കാവുന്നതാണ്.