ബഹ്‌റൈൻ : ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐസിആർഎഫ്) നേതൃത്വത്തിൽ വെബിനാർ സംഘടിപ്പിക്കുന്നു . തൊഴിൽ നിയമം, മാർഗ്ഗനിർദ്ദേശം, ഉപദേശം എന്നിവയെക്കുറിച്ചുള്ള ചർച്ച വെബിനാറിൽ നടക്കും . ബദൽ ശിക്ഷയും വേതന സംരക്ഷണവും സംബന്ധിച്ച പ്രത്യേക ചർച്ചയും ഇതോടൊപ്പം നടക്കും .അഡ്വ. വഫ അൽ അൻസാരി, അഡ്വ. ബുഷ്ര മയൂഫ് & ഐസിആർഎഫ് ലീഗൽ സെൽ അംഗം അഡ്വ. വി കെ തോമസ് എന്നിവർ സംശയങ്ങൾ വ്യക്തമാക്കുകയും ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും ചെയ്യും. അഡ്വ. മാധവൻ കല്ലത്ത്, ഐസിആർഎഫ് ലീഗൽ സെൽ അംഗം വെബിനാർ നിയന്ത്രിക്കും .
മെയ് 29 ശനിയാഴ്ച 7.30PM ന് ICRF FB പേജ് ലൈവ് ലഭിക്കും