മസ്കറ്റ് : ഒമാനിലെ മബേല മാള് ഓഫ് മസ്കറ്റിനടുത്തുള്ള അൽഷാദി ഗ്രൗണ്ടിൽ നടന്ന ടൂർണമെന്റ് ഒമാൻ പ്രതിരോധ സേനയിലെ സുൽത്താൻ ആംഡ് ഫോഴ്‌സ് തലവനും ഫുട്ബോൾ ക്യാപ്റ്റനുമായ റൈദ് അബ്ദുൽ റഹീം മഹ്മൂദ് സലിം അൽ ഓഫീ ഉത്ഘാടനം ചെയ്തു .. ഒമാന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 16 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു .. മത്സരങ്ങളോടനുബന്ദ്ധിച്ചു നടന്ന ചടങ്ങിൽ ചിത്രകലയിലെ കഴിവുകളിൽ ഗിന്നെസ്സ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടം നേടിയ സുനിൽ മോഹൻ, അലിയാ സിയാദ് എന്നിവരെയും കോഴിക്കോട് വെച്ച് നടന്ന ഗ്ലോബൽ മാസ്റ്റേഴ്സ് ഫുട്ബാൾ ടൂർണമെന്റിൽ ജേതാക്കളായ ടീമിലെ ഒമാനിൽ നിന്നുള്ള കളിക്കാരായ ഷാനവാസ് മജീദ്, സുജേഷ്, സന്ദീപ് എന്നീ വെറ്ററൻ കളിക്കാരെയും ചടങ്ങിൽ ആദരിച്ചു… ഒമാനിലെ പ്രമുഖ സോക്കർ അക്കാദമി ആയ യൂണിറ്റി സോക്കർ അക്കാദമി ഹൈലിലെ വിദ്യാർത്ഥികളെയും അസൈബ യിലെ വിദ്യാർത്ഥികളെയും അണിനിരത്തി ടൂർണമെന്റിനോടനുബന്ദ്ധിച്ച് പ്രദർശന മത്സരവും സംഘടിപ്പിച്ചിരുന്നു … ഒമാനിലെ പ്രമുഖ പ്രൊഫഷണൽ ഫുട്ബോൾ ക്ലബായ അൽ നസീറിന്റെ പ്രസിഡണ്ട് ഇസ്സാം അബ്ദുല്ലാഹ് അൽഷൻഫാരി ടൂർണമെന്റിന്റെ സമാപന സമ്മേളനം ഉത്ഘാടനം ചെയ്തു .. തുടർന്ന് നടന്ന ആവേശകരമായ ഫൈനലിൽ യുണൈറ്റഡ് കാർഗോ എഫ് സി യെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി മഞ്ഞപ്പട ഒമാൻ എഫ് സി ജേതാക്കളായി.. മൂന്നാം സ്ഥാനം ജി എഫ് സി യും , നാലാം സ്ഥാനം യുണൈറ്റഡ് കേരള എഫ് സി യും സ്വന്തമാക്കി… ടൂർണമെന്റിൽ ഫൈനലിലെ രണ്ടു ഗോളുകളും മഞ്ഞപ്പടക്ക് വേണ്ടി നേടിയ മഹദ് ഫൈനലിലെയും, ടൂർണമെന്റിലെയും മികച്ച കളിക്കാരനായി തിരഞ്ഞെടുത്തു .. ടൂർണമെന്റിലെ ടോപ് സ്കോറെർ ആയി ജി എഫ് സി യുടെ ഹഫ്‌സലും മികച്ച ഗോൾകീപ്പറായി മഞ്ഞപ്പടയുടെ അക്ഷയും, മികച്ച ഡിഫൻഡറായി യുണൈറ്റഡ് കാർഗോ എഫ് സി യുടെ സർജാസും തിരഞ്ഞെടുക്കപ്പെട്ടു,മുഖ്യ സ്പോൺസർമാരായ ഫ്രണ്ടി മൊബൈൽ, യൂണിമോണി എക്സ്ചേഞ്ച്, കൂൾപ്ലക്സ് ഒമാൻ, കെ വി ഗ്രൂപ്പ് മുതലായവരുടെ പ്രതിനിധികളും സമ്മാനദാന ചടങ്ങിൽ സന്നിതരായിരുന്നു. ആവേശകരമായ ഫുട്ബോൾ ടൂർണമെന്റിലും അതിനോടനുബന്ധിച്ചു നടന്ന വിവിധ മത്സരങ്ങളിലും സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിനാളുകൾ ആണ് എത്തിച്ചേർന്നത് ..ടൂർണമെന്റുമായി സഹകരിച്ച സ്പോൺസർമാർക്കും പങ്കെടുത്ത ടീമിലെ കളിക്കാർക്കും മാനേജ്‌മെന്റ്റുകൾക്കും ടൂർണമെന്റ് വൻ വിജയമാക്കിയ കാണികൾക്കും കുടുംബങ്ങൾക്കും മഞ്ഞപ്പട ഒമാൻ നന്ദി രേഖപെടുത്തി…