ഒമാൻ കെ എം ട്രേഡിംഗ് സംഘടിപ്പിച്ച ‘മധുരമായ് പാടാം മാധുര്യം വിളമ്പാം സീസൺ 2’ സമാപിച്ചു 

മസ്കറ്റ് : ഒമാനിലെ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ഗ്രൂപ്പായ കെ എം ട്രേഡിംഗ് ഒമാനിലെ വീട്ടമ്മമാർക്കും .. 10 നും 20 വയസിനും ഇടയിലുമുള്ള കൊച്ചു ഗായകർക്കുമായി സംഘടിപ്പിച്ച ‘മധുരമായ് പാടാം മാധുര്യം വിളമ്പാം സീസൺ 2’ എന്ന തലക്കെട്ടില്‍ വിവിധ മത്സരങ്ങള്‍ ഉള്‍പ്പെടെ ആകർഷകങ്ങളായ പ്രമോഷനുകളും ഓഫറുകളും ലഭ്യമാക്കിയിരുന്നു .. അൽ – ഖുവൈർ കെ എം ഹൈപ്പർമാർക്കറ്റിൽ സംഘടിപ്പിച്ച പരിപാടിയിൽ നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്. പാട്ട് പാടൂ സമ്മാനങ്ങൾ നേടൂ , പായസ മേള തുടങ്ങിയ മത്സരങ്ങളോടെയാണ് ക്യാബയിന് പരിസമാപ്തിയായത്. പായസം മേളയിൽ ലഭിച്ച ഇരുന്നൂറോളം എൻട്രികളിൽ നിന്നും തിരഞ്ഞെടുത്ത 35 ഓളം മത്സരാർത്ഥികൾക്കാണ് പായസം മേളയിൽ പങ്കെടുത്തത്. നസീറ, ആശ്രിത , ജെനിതാ ലക്ഷ്മി എന്നിവർ പായസമേളയിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി..ഒമാൻ നാഷണൽ ഹോസ്പിറ്റാലിറ്റി ഇൻസ്ട്യുട്ടിലെ പ്രമുഖ പാചക പരിശീലകനും മലയാളിയുമായ ഷാബു തമ്പി , കെ എം ട്രേഡിങ്ങിലെ പാചകവിദഗ്ധൻ ജലീൽ എന്നിവർ പായസമേളയിൽ വിധികർത്താക്കളായി .. 10 നും 20 വയസിനും ഇടയിലുമുള്ള മികച്ച ഗായകരെ തിരഞ്ഞെടുക്കുവാനായി സംഘടിപ്പിച്ച മത്സരത്തിൽ നൂറോളം എന്ററികളിൽ നിന്ന് തിരഞ്ഞെടുത്ത 12 പേർക്കാണ് ഗ്രാൻഡ് ഫിനാലെയിൽ പാട്ടുകൾ പാടാൻ അവസരം ലഭിച്ചത്… ഈ മത്സരത്തിൽ അദ്വിത് മേനോൻ , ആയുഷ് പ്രസാദ് , ജോഷിക ശ്രീ , എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.. ഇന്ത്യൻ സ്കൂൾ ബൗഷറിലെ സംഗീത അധ്യാപികയായ തുളസി പ്രവീൺ , മ്യൂസിക് ടീച്ചറായ ധന്യ കൃഷ്ണദാസ് എന്നിവരായിരുന്നു മത്സരത്തിലെ വിധികർത്താക്കൾ … മസ്ക്കറ്റിലെ പ്രശസ്ത മാന്ത്രികൻ അവതരിപ്പിച്ച മാജിക് ഷോ പരിപാടിയെ കൂടുതൽ ആകർഷകമാക്കി. മത്സര വിജയികൾക്ക് പുറമെ മത്സരത്തിൽ പങ്കെടുത്ത മുഴുവൻ പേർക്കും ആകർഷകമായ നിരവധി സമ്മാനങ്ങളാണ് സമ്മാനിച്ചത്. ഇത്തരം പരിപാടികൾക്ക് പൊതുജനങ്ങളിൽ നിന്ന് ലഭിക്കുന്ന നിറഞ്ഞ പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നതായും കെ.എം ട്രേഡിംഗ് പ്രതിനിധികൾ അറിയിച്ചു. നിരവധി ഓഫറുകളാണ് ഒമാനിലെ മുഴുവൻ ഔട്ട്ലെറ്റുകളിലുമായി കെ എം ഹൈപ്പർമാർക്കറ്റ് നൽകി വരുന്നത്.