ഇന്ത്യൻ എംബസി ഓപ്പൺ ഹൌസ് സംഘടിപ്പിച്ചു

 

മനാമ : ബഹ്റൈൻ ഇന്ത്യൻ എംബസി ഓപ്പൺ ഹൌസ് സംഘടിപ്പിച്ചു . ബഹ്റിനിലെ ഇന്ത്യൻ സമൂഹത്തിന്റെ തൊഴിൽ ഉൾപ്പെടെ ഉള്ള പ്രശ്ന വിഷയങ്ങളുടെ പരിഹാരത്തിനായി സംഘടിപ്പിച്ച ഓപ്പൺ ഹൌസിൽ നിരവധി വിഷയങ്ങൾ ചർച്ച ആയി . ആറ് മാസമായി കോവിഡ് പോസിറ്റിവായ വെങ്കിടേഷ് എന്ന വ്യക്തിയെ എയർ ആംബുലൻസിൽ ഇന്ത്യയിൽ എത്തിക്കാൻ കഴിഞ്ഞതായി എംബസ്സി അധികൃതർ അറിയിച്ചു . ബഹ്റൈനിലെ ഇന്ത്യൻ തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഐ.സി.ആർ.എഫ്, വേൾഡ് എൻ.ആർ.ഐ കൗൺസിൽ തുടങ്ങിയ അസോസിയേഷനുകളെയും സന്നദ്ധ പ്രവർത്തകരെയും ഇന്ത്യക്കാരും ബഹ്റൈനികളുമായ ബിസിനസുകാരെയും അംബാസ്സിഡർ അഭിനന്ദിച്ചു . ഒരുമാസത്തിനിടെ എംബസിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രവർത്തനങ്ങളും അംബാസഡർ വിശദീകരിച്ചു. നിലവിലെ കോവിഡ് സാഹചര്യങ്ങൾ, ഇന്ത്യയും ബഹ്റൈനും തമ്മിലെ സഹകരണത്തിന്റെ പുരോഗതി എന്നിവയെക്കുറിച്ച് ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ ഓപൺ ഹൗസിൽ വിശദീകരിച്ചു.