“തൊഴിൽ സമ്മർദ്ദങ്ങൾക്ക് വിരാമമിടാം ” വെബ്ബിനാർ സംഘടിപ്പിക്കുന്നു

ബഹ്‌റൈൻ : “തൊഴിൽ സമ്മർദങ്ങൾക് വിരാമമിടാം”എന്ന വിഷയത്തിൽ സെന്റര് ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ, (സിജി) ബഹ്‌റൈൻ ചാപ്റ്റർ വെബ്ബിനാർ സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച വൈകീട്ട് ബഹ്‌റൈൻ സമയം 5 .30 നു സൂം ഫ്ലാറ്റ് ഫോമിൽ നടക്കുന്ന വെബ്ബിനാർ മലയാളത്തിൽ ആയിരിക്കും.ബാംഗ്ലൂർ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ സൈക്കോളജിസ്റ്റും കരിയർ ഉപദേശകയുമായ നീരജ ജാനകി ക്ലാസ്സെടുക്കും.”മെന്റെർസ് ഫോർ യു “സ്ഥാപകയായ നീരജ ഫിൻലൻഡ്‌ എഡ്യൂക്കേഷണൽ സമ്പ്രദായത്തിൽ വിദഗ്ധ കൂടിയാണ്. എക്സിക്യൂട്ടീവ് ,പ്രഫഷണൽ മേഖലയിലുള്ളവരുടെ തൊഴിൽ ,ഓഫീസ് സമ്മർദങ്ങൾ ലഘൂകരിക്കുന്നതിനും വിജയകരമായി നേരിടുന്നതിനും ലക്ഷ്യമിടുന്ന ഈ പരിപാടിയുടെ സൂം ലിങ്ക് 829324807 ,സൂം പാസ്സ്‌വേർഡ്2022 .വിശദ വിവരങ്ങൾക് 36897161 വാട്സാപ്പിൽ ബന്ധപ്പെടാം.