മനാമ: ഇന്ത്യൻ സോഷ്യൽ ഫോറം ബഹ്‌റൈന്‍റെ കീഴിൽ ഐ എസ് എഫ് എജുകെയർ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ഉന്നത വിദ്യാഭ്യാസത്തിന്റെ വിവിധ സാധ്യതകൾ പരിചയപ്പെടുത്തുന്നതിനായി വെബ്ബിനാർ സംഘടിപ്പിച്ചു.
ഓൺലൈൻ ആയി നടന്ന പരിശീലന പരിപാടിയിൽ വിദ്യാർത്ഥികൾക്ക് ഉന്നത പഠനത്തിന് ഏതു കോഴ്സ് തെരെഞ്ഞെടുക്കണമെന്നതിനു കൃത്യതയാർന്ന മാർഗനിർദേശങ്ങൾ നൽകി.
സീരീസുകളായി നടത്താൻ പോകുന്ന ഐ എസ് എഫ് എജുകെയർ ട്രൈനിംഗിന്റെ ഭാഗമായ ഈ ആദ്യ സീരീസിൽ IIT/ IIM കോഴ്സുകൾ , ഉന്നത സ്ഥാപനങ്ങളിൽ നിന്നുള്ള ഡിസൈൻ കോഴ്സുകൾ , വിവിധ മേഖലകളിലെ
ഉയർന്ന തൊഴിൽ സാധ്യതയുള്ള പ്രത്യേക കോഴ്സുകൾ എന്നിവയെ കുറിച്ചു മൂന്നു സെഷനുകളിലായി ക്ലാസുകൾ നൽകി.
മുൻകൂട്ടി രജിസ്റ്റർ ചെയ്ത ഒമ്പത് മുതൽ പന്ത്രണ്ടു വരെയുള്ള ക്‌ളാസ്സുകളിൽ പഠിക്കുന്ന ഇരുന്നൂറോളം കുട്ടികൾ വെബ്ബിനാറിൽ പങ്കെടുത്തു. ഗയ അബ്ദുൽകബീർ ( എൻ ഐ എഫ് ടി മുംബൈ) , അദ്‌നാൻ റഷീദ് (എൻ ഐ ടി / ഐ ഐ എം കോഴിക്കോട്), ഡോ. ഹബീബുറഹ്മാൻ ( അസി. പ്രൊഫസർ കിങ്ഡം യൂണിവേഴ്സിറ്റി ബഹ്‌റൈൻ) എന്നിവർ ക്‌ളാസ്സുകൾ നയിച്ചു . ഇന്ത്യൻ സോഷ്യൽ ഫോറം പ്രസിഡന്റ് അബ്ദുൽ ജവാദ് പാഷ അധ്യക്ഷം വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി യുസുഫ് അലി സ്വഗതം പറഞ്ഞു. പ്രോഗ്രാം കോർഡിനേറ്റർ മുഹമ്മദ് ഷമീം നന്ദി പറഞ്ഞു.