പൊതു പ്രഭാഷണം സംഘടിപ്പിച്ചു

മനാമ :  ഫ്രന്റ്സ്  സ്റ്റഡി സർക്കിൾ  വനിതാവിഭാഗം മനാമ യൂനിറ്റ്  പൊതുപ്രഭാഷണം സംഘടിപ്പിച്ചു. “വെളിച്ചമാണ് തിരുദൂതർ ” എന്ന വിഷയത്തിൽ യുവ പണ്ഡിതൻ യൂനുസ് സലീം  പ്രസംഗിച്ചു. ഇരുളിൽ നിന്ന് വെളിച്ചത്തിലേക്ക് നയിക്കാൻ വേണ്ടിയാണ് പ്രവാചകന്മാരെ ദൈവം  നിയോഗിച്ചിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. സമകാലിക ലോകത്തെ അനീതിയും അക്രമവും അന്ധവിശ്വാസവും പലപ്പോഴും മതത്തിന്റെ പേരിൽ കെട്ടിവേക്കപ്പെടുകയാണ്. ഈ തെറ്റിദ്ധാരണകൾ മാറ്റുവാൻ പ്രവാചകൻ പഠിപ്പിച്ച പാഠങ്ങളിലേക്ക്  തിരിച്ചു പോകണമെന്നും അദ്ദേഹം കൂട്ടി ചേർത്തു. ഫ്രൻ്റ്സ് വനിതാ വിഭാഗം എക്സിക്യൂട്ടീവ് അംഗം റഷീദ സുബൈർ ആമുഖ പ്രഭാഷണം നടത്തി. യൂനിറ്റ് പ്രസിഡന്റ് ബുഷ് റ ഹമീദ് സ്വാഗതവും സെക്രട്ടറി റസീന അക്ബർ നന്ദിയും പറഞ്ഞു.  ഫർസാന സുബൈർ ഖുർആനിൽ നിന്നും അവതരിപ്പിച്ചു. ഫാത്തിമ‌ നൗഫൽ  ഗാനമാലപിച്ചു. ഷമീന ലതീഫ് , ഷഹീന നൗമൽ , ഷമീന നൗഫൽ എന്നിവർ പരിപാടി ക്ക് നേതൃത്വം നൽകി.