വോയ്‌സ് ഓഫ് ആലപ്പി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

ബഹ്‌റൈൻ : വോയ്‌സ് ഓഫ് ആലപ്പിയുടെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ച് ഉമൽഹസ്സം ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഉമൽഹസ്സം കിംസ് മെഡിക്കൽ സെന്ററുമായി സഹകരിച്ചുകൊണ്ട് സംഘടിപ്പിച്ച ക്യാമ്പ് നൂറിലധികം അംഗങ്ങൾ പ്രയോജനപ്പെടുത്തി. ഒരുവർഷ കാലയളവിലെ സംഘടനയുടെ ഏഴാമത് മെഡിക്കൽ ക്യാമ്പായിരുന്നു .ഉമൽഹസ്സം ഏരിയ പ്രസിഡൻറ് അനിയൻ നാണുവിന്റെ അധ്യക്ഷതയിൽകൂടിയ യോഗം പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ പ്രസിഡന്റും സാമൂഹികപ്രവർത്തകനുമായ സുധീർ തിരുനിലത്ത് ഉൽഘാടനം ചെയ്‌തു. ഏരിയ സെക്രെട്ടറി ജോബിൻ മാത്യു സ്വാഗതം പറഞ്ഞു. വോയ്‌സ് ഓഫ് ആലപ്പി പ്രസിഡൻറ് സിബിൻ സലിം, കെ പി എ പ്രസിഡൻറ് നിസാർ കൊല്ലം, വേൾഡ് മലയാളീ കൗൺസിൽ സെക്രെട്ടറി അമൽദേവ്, വോയ്‌സ് ഓഫ് ആലപ്പി വൈസ് പ്രസിഡൻറ് വിനയചന്ദ്രൻ നായർ, ആക്ടിങ് സെക്രട്ടറി ജോഷി നെടുവേലിൽ, കിംസ് മെഡിക്കൽ സെൻറെർ പ്രതിനിധി ഡോ: ബീന എൻ ബി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ചടങ്ങിൽവച്ച് കിംസ് മെഡിക്കൽ സെന്ററിന് ഏരിയ ഭാരവാഹികൾ ചേർന്ന് ഉപഹാരം കൈമാറി. ഉമൽഹസ്സം ഏരിയ കോർഡിനേറ്റർ ജേക്കബ് മാത്യു നന്ദി പറഞ്ഞു. വോയ്‌സ് ഓഫ് ആലപ്പി ഭാരവാഹികളായ ദീപക് തണൽ, ജഗദീഷ് ശിവൻ, സനിൽ വള്ളികുന്നം, ലിബിൻ സാമുവൽ, ബോണി മുളപ്പാമ്പള്ളിൽ, ലേഡീസ് വിങ് കോർഡിനേറ്ററുമ്മാരായ ഷൈലജ അനിയൻ, ആശ സെഹ്റ എന്നിവർ സന്നിഹിതരായിരുന്നു. ഉമൽഹസ്സം ഏരിയ വൈസ് പ്രസിഡന്റ് ടോജി തോമസ്, ജോയിൻ സെക്രെട്ടറി ഓമനക്കുട്ടൻ നാണു എന്നിവർ നേതൃത്വം നൽകി.