ബഹ്‌റൈൻ : അന്തർദേശീയ യോഗാദിനത്തോടനുബന്ധിച്ച്, ഇന്ത്യൻ എംബസിയുടെ രക്ഷാകർത്തൃത്വത്തിൽ BlCAS (ബഹറിൻ ഇന്ത്യാ കൾചറൽ ആൻറ് ആർട്സ് സർവീസസ് ), “എന്റെ കുടുംബം യോഗ കുടുംബം” എന്ന ആശയത്തിലൂന്നിക്കൊണ്ട് ഏഴു ദിവസത്തെ ഓൺലൈൻ യോഗ പരിപാടികൾ സംഘടിപ്പിക്കുന്നു.
ജൂൺ 4 ന് വൈകീട്ട് ഏഴു മണിക്ക് ബഹുമാനപ്പെട്ട ഇന്ത്യൻ അംബാസിഡർ ഉദ്ഘാടനം ചെയ്തു കൊണ്ട് തുടങ്ങുന്ന 7 ദിവസത്തെ പരിപാടികളിൽ, യോഗാ സംബന്ധിയായ വിവിധ വിഷയങ്ങളിലുള്ള 6 വെബ്ബിനാറുകളും, യോഗ പ്രദർശനങ്ങളും മറ്റും ഉൾപ്പെടുത്തിയിരിക്കുന്നു . പ്രസ്തുത പരിപാടികളിൽ ഇന്ത്യയിലെയും മിഡിൽ ഈസ്റ്റിലെയും പ്രമുഖരായ യോഗ പരിശീലകരും വിഷയ വിദഗ്ധരും പങ്കെടുക്കും.
Holistic approach to Yoga for Immunity, Yoga for Women, Yoga for harmony and healing, Yoga and breathing, Yoga and mental health through meditation and My family Yoga family. എന്നീ വിഷയങ്ങളിലാണ് വെബിനാറുകൾ സംഘടിപ്പിക്കുന്നത്:
ഉൽഘാടന ദിവസമായ ജൂൺ 4 ന് “Holistic approach to Yoga for Immunity”. എന്ന വിഷയത്തിൻ ഇന്ത്യയിൽ നിന്ന് രാജ്യസഭാ എം പി ഡോക്ടർ വിനയ് സഹസ്രബുദ്ധെ ,റോയൽ ഹ്യൂമാനിറ്റേറിയൻ ഫൌണ്ടേഷൻ സെക്രട്ടറി ജനറൽ ഡോക്ടർ മുസ്തഫ അൽസഈദ് ശ്രീ ശ്രീ ആയുർവേദ കോളേജ് ആൻഡ് റീസേർച്ച് സെന്ററിലെ കാൻസർ ആൻഡ് ഡയബറ്റിക് കൺസൾട്ടന്റ് ഡോക്ടർ നിഷ മണികണ്ഠൻ എന്നിവർ സംസാരിക്കും.
തുടർന്ന് നടക്കുന്ന പാനൽ ചർച്ചയിൽ ബഹ്‌റൈനി യുജ് യോഗ പരിശീലകയായ മറിയം അൽ അൻസാരി, യോഗ തെറാപ്പിസ്റ്റ് ഭാനു അയ്യർ മാലിക്, ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസിൽ നിന്നുള്ള സാംസ്‌കാരിക വിദഗ്ധൻ രുദ്രേഷ് കുമാർ സിങ് എന്നിവർ പങ്കെടുക്കും.
ജൂൺ 5 , 10 , 12 ,18 , 19 എന്നീ ദിവസങ്ങളിൽ വൈകീട്ട് 7 മണിക്ക് നടത്തുന്ന വെബ്ബിനറിൽ പദ്മശ്രീ നൗഫ് മാർവായി, ഡോക്ടർ സൊമായ അൽ ജൗദർ, വിയാം സബാർ, റാം വൈദ്യ തുടങ്ങിയ അനവധി പ്രമുഖർ പങ്കെടുക്കും. സമാപന സമ്മേളനം അന്തർദേശിയ യോഗ ദിനമായ ജൂൺ 21 നായിരിക്കും.
പരിപാടിയിൽ ഓൺലൈൻ ആയിരിക്കുമെന്നും എല്ലാവർക്കും പ്രവേശനം ഉണ്ടായിരിക്കുന്നതാണെന്നും, BlCAS ൻ്റെ ഫേസ്‌ബുക്ക് പേജിലും ഇന്ത്യൻ എംബസ്സിയുടെ ഫേസ്ബുക്ക് പേജിലും തൽസമയസംപ്രേക്ഷണം ഉണ്ടായിരിക്കുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക
39104176, 39458020, 39234596