ഐ സി എഫ് പ്രബന്ധ മത്സരം സംഘടിപ്പിക്കുന്നു

മനാമ:”കോവിഡാനന്തര പ്രവാസം: പ്രതീക്ഷകൾ, പ്രതിസന്ധികൾ” എന്ന വിഷയത്തിൽ പ്രവാസി മലയാളികൾക്കായി ഐ സി എഫ് മലയാള പ്രബന്ധ രചനാ മത്സരം സംഘടിപ്പിക്കുന്നു. രചനകൾ 400 വാക്കുകളിൽ കവിയാൻ പാടില്ല. ഒരാൾക്ക് ഒരു എൻട്രി മാത്രമേ പാടുള്ളൂ. ബഹ്‌റൈനിൽ നിന്നും മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അവരുടെ രചനകൾ PDF/text ഫോർമാറ്റിൽ bahrainicf@gmail എന്ന ഇമെയിലിലേക്കോ 39451495 എന്ന വാട്സ്ആപ്പ് നമ്പറിലേക്കോ 2020 സെപ്റ്റംബർ 10 രാത്രി 11 മണിക്ക് മുമ്പ് ലഭിച്ചിരിക്കത്തക്ക വിധം അയച്ചിരിക്കണം. വിജയികൾക്ക് ജി സി തലത്തിലും നാഷണൽ തലത്തിലും ആകർഷകമായ സമ്മാനങ്ങൾ നൽകുന്നതായിരിക്കും. പ്രബന്ധത്തോടൊപ്പം രചയിതാവിന്റെ പേര്, ടെലഫോൺ നമ്പർ, ID നമ്പർ, സ്ഥലം എന്നീ വിവരങ്ങൾ അറ്റാച്ച് ചെയ്യേണ്ടതാണ്.